മുക്കം: ബൈക്ക് മോഷ്ടിച്ച് വിൽപ്പന നടത്തിയ കുട്ടിക്കള്ളൻമാരെ പിടികൂടി.
കഴിഞ്ഞ ദിവസം മുക്കം പാലത്തിനടുത്തുള്ള TVS ഷോറൂം ജീവനക്കാരൻ്റെ ബൈക്ക് മോഷ്ടിച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് മുക്കം പോലീസിൽ നൽകിയ പരാതിയിൽ അതിവിദഗ്ദമായ അന്വേഷണത്തിലൂടെ രണ്ട് വിദ്യാർത്ഥികളെ മുക്കം പോലീസ് കസ്റ്റഡിയിലെത്തു.
മോഷ്ടിച്ച ബൈക്ക് കൂളിമാട് ഉള്ള ഒരു ആക്രിക്കടയിൽ നിന്നാണ് കണ്ടെടുത്തത്.
പൊളിച്ച ബൈക്കുകൾ വേറെയും അവിടെ ഉള്ളതിനാൻ വിശദമായ ചോദ്യം ചെയ്യലിനായി വാങ്ങിയ ആളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിലുള്ള ഇരുവർക്കും പ്രായപൂർത്തിയായില്ലെന്നതിനാൽ പോലീസ് പേര് വെളിപ്പെടുത്തിയിട്ടില്ല.
Post a Comment