മുക്കം:മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുതിന് മുക്കം നഗരസഭയുടെ രണ്ട് പുതിയ വാഹനങ്ങള്‍ കൂടി നിരത്തിലിറങ്ങി. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുവേണ്ടി നഗരസഭ ഹരിതകര്‍മസേനയ്ക്കായി വാങ്ങിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നഗരസഭാ ചെയര്‍പേഴ്സണ്‍ പി.ടി. ബാബു നിര്‍വഹിച്ചു. ഡപ്യൂട്ടി ചെയര്‍പേഴ്സണ്‍ അഡ്വ. ചാന്ദ്നി, വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ റുബീന, സെക്രട്ടറി ബിബിന്‍ ജോസഫ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച ചടങ്ങില്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍, ആരോഗ്യവിഭാഗം ജീവനക്കാര്‍, ഹരിതകര്‍മസേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment