Aug 30, 2025

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെടാൻ സാധ്യത


തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം കാരണം കേരളത്തിലുണ്ടായ കനത്തമഴ ശനിയാഴ്ചകൂടി തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. ശക്തമായ മഴ പ്രതീക്ഷിക്കുന്ന കണ്ണൂർ, കാസർകോട് ജില്ലകളിൽ ശനിയാഴ്‌ച മഞ്ഞമുന്നറിയിപ്പ് നൽകി. മറ്റു ജില്ലകളിലും ചെറിയതോതിൽ മഴപെയ്യാം.

ഞായറാഴ്ചയോടെ മഴ കുറയുമെങ്കിലും ബുധനാഴ്ചയോടെ വീണ്ടും ശക്തമാവുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ബുധനാഴ്‌ചയും ഉത്രാടദിനമായ വ്യാഴാഴ്‌ചയും കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ വീണ്ടുമൊരു ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യത കാരണമാണ് ഈ പ്രവചനം.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only