Aug 4, 2025

മലര്‍വാടി വിജ്ഞാനോത്സവം സംഘടിപ്പിച്ചു


മുക്കം:
ഗോതമ്പറോഡ്: 
മലര്‍വാടി ബാലസംഘം, ടീന്‍ ഇന്ത്യ കൂട്ടായ്മകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിഞ്ജാനോത്സവത്തിന്റെ ഭാഗമായി 
എല്‍.പി യുപി വിദ്യാര്‍ത്ഥികളുടെ വിജ്ഞാന പരീക്ഷ സംഘടിപ്പിച്ചു. മലര്‍വാടി ബാലസംഘടം ഗോതമ്പറോഡ് യൂനിറ്റിന്റെ നേതൃത്വത്തില്‍ എ.എം.ഐ ഹാളില്‍ നടന്ന പരിപാടി ജമാഅത്തെ ഇസ്ലാമി കൊടിയത്തൂർ ഏരിയ പ്രസിഡൻ്റ് ചാലിൽ അബ്ദുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. 

മലര്‍വാടി യൂനിറ്റ് കോഓഡിനേറ്റര്‍ ജസീല ടി.കെ അധ്യക്ഷത വഹിച്ചു. യു. പി വിഭാഗം മത്സരം സാലിം ജീറോഡും, എല്‍.പി വിഭാഗം നഫീസ ടീച്ചറും നിയന്ത്രിച്ചു.
 എല്‍.പി വിഭാഗത്തില്‍ യഥാക്രമം ഹസ്സന്‍, ആയിഷ കെ.എം, ഫൗസത്തുല്‍ ഇസ്‌ലാം എന്നിവര്‍ വിജയികളായി. യു.പി വിഭാഗത്തില്‍ യഥാക്രമം ജെല്ല അമീന്‍, അലി റയാന്‍, ഫഹ്‌മ എന്നിവരും വിജയികളായി. ദശിയ, ഫരീദ, ഹസീന മാവായി, ജസീല അമ്പലക്കുന്ന്, ആഷ്‌ന ഇര്‍ഷാദ്, ഷമീന, ലൈല മുള്ളൻമട, ദിയ ഷക്കീർ, മൻഹ, ഹയ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only