മുക്കം; ഭാരതത്തിന്റെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുമാരനെല്ലൂർ നെല്ലിക്കുത്ത് ഗ്രാമം കൂട്ടായ്മ പതാക ഉയർത്തി.
രാവിലെ 8:15ന് എസ്റ്റേറ്റ് ഗേറ്റ് എൻ ജി സ്ക്വയറിൽ കൂട്ടായ്മ അഡ്മിൻ ടി പി അബ്ബാസ് പതാക ഉയർത്തി.ശേഷം യൂനുസ് പുത്തലത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. അതിനു ശേഷം പ്രതിജ്ഞയും
മധുരവിതരണവും നടന്നു . ഏറെ ത്യാഗം സഹിച്ചു നമ്മുടെ മുൻഗാമികൾ നേടിത്തന്ന സ്വാതന്ത്ര്യം മതേതര സങ്കല്പങ്ങൾക്കും പരസ്പര സ്നേഹത്തിനും വിള്ളൽ വരുത്താതെ എക്കാലവും കാത്തു സൂക്ഷിക്കണമെന്നു സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പറഞ്ഞു..
കൂട്ടായ്മ ഭാരവാഹികളായ മുഹമ്മദ് കീലത്ത്,സുബൈർ പി ടി,ഷറഫുദ്ധീൻ എൻ കെ,ശംസുദ്ധീൻ പി പി, മുസ്തഫ അത്തോളി, നവാസ് പുത്തലത്ത്, സിദ്ധീഖ് എ പി, നിയാസ് കെ കെ, സക്കീർ ടി പി, ഹബീബ് ഓ , റംഷാദ് എ, അംജത് ഖാൻ യൂ കെ, ഹർഷാദ് എം സി,അസ്‌കർ പാപ്പാട്ട് തുടങ്ങിയവർ നേതൃത്വം നൽകി
Post a Comment