Aug 29, 2025

തുരങ്കപാത നിർമ്മാണ ഉദ്‌ഘാടന ആഘോഷത്തിന് വരവറിയിച്ച് കൂടരഞ്ഞി


കൂടരഞ്ഞി :
സംസ്ഥാനത്തിന്റെയും തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കുടിയേറ്റക്കാരുടെയും സ്വപ്ന പദ്ധതിയായ കള്ളാടി - മേപ്പാടി - തുരങ്ക പാതയുടെ നിർമ്മാണ പ്രവർത്തി ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതിന്റെ പ്രചാരണാർത്ഥം  കൂടരഞ്ഞിയിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ സാമൂഹ്യ സംസാക്കാരിക  മേഖലകളെ ഏകോപ്പിച്ച് വിളംബര ജാഥ  നടത്തി. ജാഥ കൂടരഞ്ഞി പോസ്റ്റ്‌ ഓഫീസ് ജംങ്ഷനിൽ നിന്നും ആരംഭിച്ച് പഞ്ചായത്ത് ഓഫീസ് പരിസരത്ത്  സമാപിച്ചു . ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആദർശ് ജോസഫ് അധ്യക്ഷം വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി. എം തോമസ് മാസ്റ്റർ, ഷൈജു കോയിനിലം, അബ്ദുറഹ്മാൻ, സണ്ണി പെരികിലം തറപ്പിൽ, N I അബ്ദുൾ ജബ്ബാർ വ്യാപാരി വ്യവസായി പ്രതിനിധി  മുഹമ്മദ്‌ പാതിപറമ്പിൽ എന്നിവർ സംസാരിച്ചു. വി. എസ് രവീന്ദ്രൻ സ്വാഗതവും ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മേരി തങ്കച്ചൻ നന്ദിയും പറഞ്ഞു. ഗ്രാമ പഞ്ചായത്തംഗങ്ങൾ, വിവിധ ഘടകസ്ഥാപന ജീവനക്കാർ,  കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മസേന അംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ, വ്യാപാരി വ്യവസായി യൂണിറ്റംഗങ്ങളും നാട്ടുകാരും  ജാഥയിൽ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only