മുക്കം : കൊടിയത്തൂരിൽ സ്കൂളിനടുത്ത് പൂർവ വിദ്യാർഥികൾ ആഡംബരവാഹനങ്ങളുമായി അപകടകരമായ രീതിയിൽ ഓടിച്ചതറിഞ്ഞ മുക്കം പോലീസ് സ്ഥലത്തെത്തി നാല് ഇന്നോവ കാറും ഒരു ഥാർ ജീപ്പും കസ്റ്റഡിയിലെടുത്തു.മുക്കം പോലീസ് ഇൻസ്പെക്ടർ ആനന്ദിന്റെ നിർദേശപ്രകാരമാണ് സബ് ഇൻസ്പെക്ടർ ആൻറണി ക്ലീറ്റസ്, മറ്റു പോലീസുകാരും ചേർന്ന് സ്കൂൾ പരിസരത്ത് പരിശോധന നടത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. അഞ്ചാളുടെപേരിൽ കേസെടുത്തതായി മുക്കം പോലീസ് അറിയിച്ചു. വാഹനങ്ങളുടെ ആർസി ഉടമകളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന് ഇൻസ്പെക്ടർ അറിയിച്ചു.
Post a Comment