തിരുവോണം ബംബറായ 25 കോടി സ്വന്താമാക്കിയ ഭാഗ്യശാലിയായിരുന്നു തിരുവനന്തപുരം സ്വദേശിയായ അനൂപ് . 2022 ലെ തിരുവോണം ബംബറിന്റെ ഒന്നാം സമ്മാനമായിരുന്നു അനൂപിന് ലഭിച്ചത് . എന്നാൽ വലിയ തുക ലോട്ടറി അടിച്ചിട്ടും ഇന്നും യാതൊരു വിധത്തിലും ആഡംബരത്തിന് മുതിർന്നിട്ടില്ല അനൂപ് എന്നത് ശ്രെധേയമാണ് . 25 കോടിയിൽ 15 കോടിയോളം രൂപയാണ് സമ്മാനത്തുക ലഭിക്കുക , അതിൽ വീണ്ടും ടാക്സ് പോവും , ബാക്കി ലഭിച്ച തുകയിൽ യാതൊരു ആഡംബരത്തിനും അനൂപ് മുതിർന്നില്ല , ആഡംബര വാഹനം വാങ്ങാനോ , വലിയ ആഡംബര വീട് വെയ്ക്കാനോ , ധാരാളം പണം മുടക്കി വലിയ വലിയ ബിസിനെസ്സുകൾ ചെയ്യാനോ ഒന്നും അനൂപ് ശ്രെമിച്ചിട്ടില്ല .
ഇപ്പോൾ ചെയ്യുന്ന ബിസിനസ് പോലും 2 വർഷത്തെ പലിശ കൊണ്ട് മാത്രമാണ് എന്നാണ് അനൂപ് പറയുന്നത് .ലോട്ടറി അടിച്ചു ലഭിച്ച തുകയിൽ കുറച്ചുപേരെ സഹായിക്കുകയും ബാക്കി പണം അതേപോലെ തന്നെ ബാങ്കിൽ ഇന്നും സൂക്ഷിച്ചിരിക്കുകയാണ് താരം . ലോട്ടറി അടിച്ച ക്യാഷ് കയ്യിൽ നിൽക്കില്ല എന്നും നശിച്ചുപോകുമെന്നും ധാരാളം ആളുകൾ പറയാറുണ്ട് , എന്നാൽ അമിതമായ ദൂർത്തുകൊണ്ടും പണം കൈകാര്യം ചെയ്യാൻ അറിവില്ലാത്തതുമാണ് കാരണം എന്ന് അനൂപ് പറയുന്നുണ്ട് .ലോട്ടറി അടിക്കുന്നതിന് മുൻപ് ബിഎംഡബ്ല്യൂ വാഹനം സ്വന്തമാക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു , അന്ന് പണമില്ലയിരുന്നു , ഇന്ന് പണമുണ്ട് എന്നാൽ ആഡംബരത്തിനോട് താല്പര്യമില്ല , ആഡംബര ജീവിതത്തിനോട് ഒട്ടും മോഹവും ഇല്ല .
ലോട്ടറി അടിച്ചപ്പോൾ ഒരുപാട് പേരെ വിളിച്ച് പറഞ്ഞു , അത് വേണ്ടിയിരുന്നില്ല എന്ന് പിന്നീട് മനസിലായി .. വീട്ടിൽ നില്ക്കാൻ പോലും പറ്റാത്ത അവസ്ഥ ആയിരുന്നു . നേരം വെളുക്കുമ്പോൾ നന ഭാഗത്തുനിന്നും ആളുകൾ പണം ചോദിച്ചുവരും , പണം കൊടുക്കാത്തതിന് പേരിൽ നിരവധി ആളുകൾ പിണങ്ങി എന്നും അനൂപ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്..
Post a Comment