Aug 20, 2025

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണവും, ഭദ്രാസന ദിനാഘോഷവും, അനുമോദന സമ്മേളനവും.

 



കോടഞ്ചേരി:വേളംകോട് മലങ്കര യാക്കോബായ സുറിയാനി സഭയുടെ നവയുഗം കുറിച്ചുകൊണ്ട് ശ്രേഷ്‌ഠ കാതോലിക്കയായി വാഴിക്കപ്പെട്ട ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായ്ക്ക് കോഴിക്കോട് ഭദ്രാസനം ഒരുക്കുന്ന സ്വീകരണവും, ഭദ്രാസന ദിനാഘോഷവും, അനുമോദന സമ്മേളനവും 2025 ആഗസ്റ്റ് മാസം 24-ാം തീയതി ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വേളംകോട് സെന്റ് മേരീസ് യാക്കോബായ സൂനോറോ സുറിയാനി പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.

ഉച്ചകഴിഞ്ഞ് 2:30ന് മൗണ്ട് ഹോറേബ് അരമനയിൽ നിന്നു ശ്രേഷ്ഠ ബാവായെ അനേക വാഹനാങ്ങളുടെ അകമ്പടിയോടെ വേളംകോട് പള്ളിയിലേക്ക് സ്വീകരിച്ചാനയിക്കുന്നു. തുടർന്ന് നടക്കുന്ന പൊതു സമ്മേളനം കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിക്കും. കോഴിക്കോട് ഭദ്രാസനധിപൻ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷ പ്രസംഗം നടത്തും. ശ്രേഷ്‌ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവാ മുഖ്യപ്രഭാഷണം നടത്തും. മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത, മോർ സ്തേഫാനോസ് ഗീവർഗീസ് മെത്രാപ്പോലീത്ത എന്നീ പിതാക്കന്മാർ അനുഗ്രഹ പ്രഭാഷണം നടത്തും.


തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ്, സഭ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, ഭദ്രാസന സെക്രട്ടറി ഫാ.അനീഷ് കവുങ്ങുംപള്ളി,  വൈദിക സെക്രട്ടറി ഫാ. ബിജോയ് അറാക്കുടിയിൽ, യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം കോടഞ്ചേരി മേഖലാ ഡയറക്ടർ ഫാ. ഡോ. ജോസ് പെണ്ണാംപറമ്പിൽ, ഫാ. റിനോ ജോൺ, സഭാ വർക്കിംഗ് കമ്മിറ്റി അംഗം ബേബി ജേക്കബ് പീടിയേക്കൽ, ഷെവലിയാർ സി. ഇ ചാക്കുണ്ണി,ഭദ്രാസന ജോയിൻ സെക്രട്ടറി ബിജു കരിക്കാഞ്ചിറയിൽ,  എന്നിവർ നേതൃത്വം കൊടുക്കും. വൈദീകരും, വിശ്വാസി സമൂഹവും യോഗത്തിൽ പങ്കെടുക്കും. ഭദ്രാസന വൈദീക ശുശ്രൂഷകളിൽ നിന്ന് വിരമിച്ച വൈദികരെയും വിവിധ റാങ്ക് ജേതാക്കളെയും യോഗത്തിൽ വച്ച് ആദരിക്കും.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only