കോടഞ്ചേരി:
പഞ്ചായത്തിലെ ഹരിത കർമ്മ സേന തൊഴിലാളികൾ ആയ രണ്ടു പേർ ജോലിയിൽ നടത്തിയ വീഴ്ചയിൽ പഞ്ചായത്ത് വിശദീകരണം ചോദിച്ചതിൽ പ്രകോപിതരായി പഞ്ചായത്ത് പ്രസിഡണ്ടിനെയും ഭരണസമിതിയെയും സിപിഎം പിന്തുണയോടെ അധിക്ഷേപിച്ചതിൽ ദളിത് കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ ഓഡിറ്റ് കഴിഞ്ഞ ആഴ്ചയിലാണ് പൂർത്തിയായതെന്നും യാതൊരു ക്രമക്കേടുകളും കണ്ടുപിടിക്കാത്തതിനുള്ള പ്രതികാരം തീർക്കുവാൻ സിപിഎം ഗൂഢാലോചന നടത്തി പാവപ്പെട്ട തൊഴിലാളികളെ കൊണ്ട് കുപ്രചരണം നടത്തി പട്ടികജാതി പേരും പറഞ്ഞ് വ്യാജ ആരോപണങ്ങളുമായി സിപിഎം രംഗത്ത് വന്നതിലെ ദുരൂഹത അന്വേഷിക്കണമെന്നും പഞ്ചായത്ത് ഓഫീസിൽ കയറി ഭരണസമിതിയോടും പ്രസിഡന്റിനോടും അപമര്യാദയായി പെരുമാറിയവർക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം കുമാരൻ കരിമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു.
ദളിത് കോൺഗ്രസ്മണ്ഡലം പ്രസിഡണ്ട് രവി സി വി തെയ്യപ്പാറ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ചിന്ന അശോകൻ, വാസുദേവൻ ഞാറ്റുകാലായിൽ, ഗോപാലൻ പടിഞ്ഞാറ് വീട്ടിൽ , സ്മിത രാജേഷ്, തങ്കമണി ബാലകൃഷ്ണൻ, സരോജ ചന്ദ്രൻ, രമേശൻ പൂണ്ട, രാജൻ സി ആർ, രാജൻ പൂണ്ട, എന്നിവർ പ്രസംഗിച്ചു
.
Post a Comment