തിരുവമ്പാടി :
സംസ്ഥാന കാർഷിക വകുപ്പിൻ്റെ 'ക്ഷോണി സംരക്ഷണ അവാർഡ് ' നേടിയ പി.ജെ. തോമസ് പുരയിടത്തിലിനെ ഇരവഞ്ഞിവാലി ടൂറിസം ഫാർമർ സൊസൈറ്റിയുടെ പ്രതിമാസ യോഗത്തിൽ വെച്ച് തിരുവമ്പാടി കൃഷി ഓഫീസർ മുഹമ്മദ് ഫാസിലും സൊസൈറ്റി സീനിയർ അംഗമായ ഏമേഴ്സൻ ജോസഫും ചേർന്ന് ആദരിച്ചു.
ഫാം ടൂറിസം സൊസൈറ്റി പ്രസിഡൻറ് അജു എമ്മാനുവലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൃഷി അസിസ്റ്റൻ്റ് ഓഫീസർ രാജേഷ്, ജയ്സൺ പ്ലാത്തോട്ടത്തിൽ, സജീവ് പുരയിടത്തിൽ, സജി മോൻ കൊച്ചുപ്ലാക്കൽ, ബീന അജു, സാബു തറക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു.
സൊസൈറ്റിയുടെ പ്രവർത്തന വിപുലീകരണത്തിൻ്റെ ഭാഗമായി കർഷകരുടെ ഉത്പന്നങ്ങൾ സംഭരിച്ച് പൊതു ബ്രാൻഡ് നെയിമിൽ വിപണനം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കുവാൻ യോഗം തീരുമാനിച്ചു. ഈ മാസം മുപ്പതാം തിയ്യതി കോഴിക്കോട് വച്ച് നടക്കുന്ന 'മലബാർ ടൂറിസം മീറ്റ്' എന്ന ടൂറിസം ബി-ടു-ബി മീറ്റിൽ ഒരു സ്റ്റാൾ എടുക്കാനും ആ മീറ്റിനെ ഫാം ടൂറിസം പദ്ധതി പ്രോത്സാഹനത്തിനായി പരമാവധി പ്രയോജനപ്പെടുത്താനും തീരുമാനിച്ചു.
Post a Comment