Aug 22, 2025

താലൂക്ക് ആശുപത്രിയിലെ വീഴ്ചകൾ പൊതുജന മറിയുന്നു. മാധ്യമ പ്രവർത്തകരെ തടയാൻ സെക്യൂരിറ്റി ജീവനക്കാർക്ക് ആശുപത്രി സൂപ്രണ്ടിൻ്റെ വിചിത്ര നിർദ്ദേശം.

 



താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിരന്തരം നടക്കുന്ന വീഴ്ചകൾ വാർത്തയായി പൊതുജനങ്ങൾ അറിയുന്നതിനാൽ ആശുപത്രി കോബൗണ്ടിൽ മാധ്യമ പ്രവർത്തകരെ തടയണമെന്ന് താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ടിൻ്റെ നിർദ്ദേശം.

കഴിഞ്ഞ ദിവസം നടന്ന സെക്യൂരിറ്റി ജീവനക്കാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് വിചിത്ര നിർദ്ദേശം നൽകിയത്.

ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവരുടെ വീഴ്ചകൾ കാരണം ആശുപത്രിക്കെതിരെ നിരന്തര പരാതികൾ യെർന്നിരുന്നു.എന്നാൽ ഇത്തരം വാർത്തകൾ പുറത്തു വരാതിരിക്കാനും ,പരാതിക്കാരുടെ അഭിമുഖങ്ങൾ ആശുപത്രി മുറ്റത്ത് നിന്നും ശേഖരിക്കാതിരിക്കാനുമാണ് സൂപ്രണ്ട് ഇത്തരത്തിൽ നിർദ്ദേശം നൽകിയത്.

സാധാരണ ഗതിയിൽ അപകടങ്ങൾ, മരണങ്ങൾ, പരാതികൾ എന്നിവയുണ്ടാവുമ്പോൾ ആശുപത്രി മുറ്റത്ത് നിന്നാണ് മാധ്യമ പ്രവർത്തകര ദൃശ്യങ്ങൾ ചിത്രീകരിക്കാറുള്ളത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only