Aug 9, 2025

സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ മെറിറ്റ് പരേഡ് ശ്രദ്ധേയമായി


സ്കൂളിൻ്റെ മികവുകളും സാധ്യതകളും

രക്ഷിതാക്കളെ പരിചയപ്പെടുത്താൻ

സ്കൂളിൽ സംഘടിപ്പിച്ച

മെറിറ്റ് പരേഡ് ജനശ്രദ്ധ പിടിച്ചു പറ്റി.


*HOP & HOPE 2025* എന്ന് പേരിട്ട പരിപാടിയിൽ

2024-25 അധ്യയന വർഷത്തിൽ താമരശ്ശേരി സബ് ജില്ലയിൽ ഏറ്റവും കൂടുതൽ യുഎസ്എസ് നേടി സ്കൂളിന്റെ അഭിമാന താരങ്ങളായി മാറിയ 17 വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. കൂടാതെ

  NMMS നേടിയ ഹനാൻ ഹാഷിർ എന്ന വിദ്യാർഥിയെയും, താമരശ്ശേരി കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസി ഏർപ്പെടുത്തിയ രൂപത സന്മാർഗ വേദപാഠ സ്കോളർഷിപ്പുകൾ നേടിയ 7 വിദ്യാർത്ഥികളെയും സ്കൂൾ മാനേജർ മെമെന്റോ നൽകി അഭിനന്ദിച്ചു..


   താമരശേരി കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി നടത്തുന്ന

ടാലൻഷ്യ ക്വിസ് മേഖല കോമ്പറ്റീഷനിൽ രണ്ടാം സ്ഥാനവും ഫൈനലിലേക്ക് സെലക്ഷനും കിട്ടിയ ഇസബെൽ ആൻ,സെല്ല ഫാത്തിമ എന്നീ വിദ്യാർത്ഥിനികൾക്കും 55-മത് കോഴിക്കോട് ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പിൽ മികവ് തെളിയിച്ച മാത്യു ബിബിൻ എന്ന വിദ്യാർത്ഥിയ്ക്കും ചടങ്ങിൽ സമ്മാനങ്ങൾ നൽകി. 


സ്കൗട്ട് & ഗൈഡ്സ്

SPC , JRC , ലിറ്റിൽ കൈറ്റ്സ്, ബാൻ്റ് സെറ്റ് എന്നീ വിഭാഗങ്ങളുടെ പരേഡും, പ്രകടനങ്ങളും

രക്ഷിതാക്കളിൽ കൗതുകമുണർത്തി. ഇവയുടെ പ്രവർത്തന രീതികൾ അധ്യാപകരായ റിന്റ വർഗീസ്, അനില അഗസ്റ്റിൻ, റംല സി, മിനി മാത്യു, വിൽ‌സൺ ജേക്കബ് എന്നിവർ വിവരിച്ചു.


റീൽസ് മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ തന്മയ തുഷിൻ്റെ കഴിവ് ഹെഡ്മാസ്റ്റർ എടുത്തു പറഞ്ഞു. പരിപാടി സ്കൂൾ മാനേജർ റവ. ഫാ കുര്യാക്കോസ് ഐക്കുളമ്പിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിന് ബ്ലെസി ചെറിയാൻ ആശംസയും ബെർണാഡ് ജോസ് നന്ദിയും അർപ്പിച്ചു.


ഹെഡ്മാസ്റ്റർ ബിനു ജോസ് , UP വിഭാഗം SRG കൺവീനർ സിസ്റ്റർ സാലി , സ്റ്റാഫ് സെക്രട്ടറി അനൂപ് ജോസ്, പി ടി എ പ്രസിഡൻ്റ് ചാൾസ് തയ്യിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only