Sep 18, 2025

ടാലൻഷ്യ 2.0 മെഗാ ക്വിസ് വീണ്ടും വിജയകിരീടമണിഞ്ഞ് വിമല യു.പി.സ്കൂൾ


കോടഞ്ചേരി:താമരശ്ശേരി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സംഘടിപ്പിച്ച ടാലൻഷ്യ 2.0 ഇൻ്റർ സ്കൂൾ മെഗാ ക്വിസ് മത്സരത്തിൽ മഞ്ഞുവയൽ വിമല യു.പി.സ്കൂൾ ഇത്തവണയും രണ്ടാം സ്ഥാനം കരസ്ഥമാക്കി.തിരുവമ്പാടി അൽഫോൻസാ കോളേജിൽ വച്ച് നടന്ന യു.പി വിഭാഗം ഗ്രാൻഡ് ഫിനാലെ മത്സരത്തിലാണ് മഞ്ഞുവയൽ വിമല യു.പി.സ്കൂൾ വിജയകിരീടം ചൂടിയത്.

കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള സ്കൂളുകളാണ് മത്സരത്തിൽ മാറ്റുരച്ചത്.വിമല യു.പി.സ്കൂളിലെ ആൻസൻ തോമസ്,ഗ്രേയ്സൺ ബെന്നി എന്നിവർ രണ്ടാം സ്ഥാനത്തിന് അർഹരായി.വിജയികൾക്കുള്ള 7000 രൂപയുടെ ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റ്, മെമെന്റോ, സ്കൂളിനുള്ള എവർറോളിംഗ് ട്രോഫി എന്നിവ താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ എന്നിവരിൽ നിന്നും സ്കൂൾ പ്രധാനാധ്യാപിക ആൻസി തോമസ്, അധ്യാപകരായ അഖില ബെന്നി, ഷബീർ കെ.പി എന്നിവരും വിജയികളും ചേർന്ന്  ഏറ്റുവാങ്ങി.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only