കൂടരഞ്ഞി : കൽപ്പറ്റ കോഫി ബോർഡിൻ്റെയും കൂടരഞ്ഞി സ്വയം സഹായ സംഘത്തിൻ്റെയും നേതൃത്വത്തിൽ കോഫി ബോഡിൻ്റെ ഗുണഭോക്ത്താക്കളുടെയും പുതിയതായി കാപ്പി കൃഷി ചെയ്യുന്നവരുടെയും രജിസ്ട്രേഷൻ നടപടികൾ സിനിയർ ലെയ്സൺ ഓഫീസർ വെങ്കിട്ട് രാജ് മനോഹർ ഉദ്ഘാടനം ചെയ്തു.
കോഫി ബോർഡിൻ്റെ വിവിധ സബ്സിഡികളെ കുറിച്ച് ലൈയ്സൺ ഓഫീസർ സംസാരിച്ചു.പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നിന്നെത്തിയ കർഷകരുടെയും യുവ കർഷകരുടെയും സാന്നിധ്യം ശ്രദ്ധേയമായി. രാവിലെ 10 മണിക്ക് ആരംഭിച്ച പ്രോഗ്രാം വൈകിട്ട് നാലരോടുകൂടി അവസാനിച്ചു.
കോഫി കോഡ് ഉദ്യോഗസ്ഥരായ മാളവിക, ശാശ്വതി, കൂടരഞ്ഞി സ്വയം സഹായ സംഘം പ്രസിഡണ്ട് റോയി ആക്കേൽ, സെക്രട്ടറി സജി മുകാലയിൽ, ട്രഷറർ ജോയി കിഴക്കേക്കര, കൂടരഞ്ഞി ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡണ്ട് ജിനേഷ് തെക്കനാട്ട്. തുടങ്ങിയവർ പങ്കെടുത്തു.
Post a Comment