Sep 23, 2025

മലയാളത്തിന്റെ ഭീഷ്മാചാര്യന് 92 വയസ്സ്...


ചലച്ചിത്ര ജീവിതത്തിൽ ആറുപതിറ്റാണ്ടുകൾ പിന്നിട്ട പത്മശ്രീ മധു എന്ന വ്യക്തിത്വം മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ വിസ്മരിക്കാനാവാത്തതാണ്. മലയാള സിനിമയുടെ ചരിത്രത്തോളം തന്നെ പ്രാധാന്യമുള്ള മധു എന്ന രണ്ടക്ഷരം നടനായും സംവിധായകനായും നിർമ്മാതാവായും മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ്.. 92 -മത്തെ ജന്മദിനം ആഘോഷിക്കുന്ന വേളയിൽ മലയാള സിനിമ യോടൊപ്പം നടന്ന മധുവിന്റെ ജീവിതവും സിനിമയും സമന്വയിപ്പിച്ച് വയലാർ വിനോദ് എഴുതിയ മധുവസന്തം എന്ന പുസ്തകം ഹിറ്റ് സിനിമകളുടെ സംവിധായകനായ ശ്രീ രാജസേനൻ പിറന്നാൾ സമ്മാനമായി നൽകുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only