Sep 10, 2025

തിരുവമ്പാടി പോലീസ് സ്റ്റേഷന് മുമ്പിൽ കോൺഗ്രസ് ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു


തിരുവമ്പാടി :
ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് വി എസ് സുജിത്തിനെ അകാരണമായി അതിക്രൂരമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവമ്പാടി കൂടരഞ്ഞി കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ തിരുവമ്പാടി പോലീസ് സ്റ്റേഷന് മുമ്പിൽ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
*പ്രതിഷേധ സദസ്സ് ഡിസിസി ജനറൽ സെക്രട്ടറി സി ജെ ആൻറണി ഉദ്ഘാടനം ചെയ്തു* സുജിത്തിനെ അകാരണമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിടുന്നത് വരെ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടു പോകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് മനോജ് സെബാസ്റ്റ്യൻ വാഴപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.ജനകീയ പ്രതിഷേധ സദസ്സിൽ കർഷക കോൺഗ്രസ് സംസ്ഥാന ജന: സെക്രട്ടറി ബോസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. കൂടരഞ്ഞി മണ്ഡലം പ്രസിഡണ്ട് സണ്ണി പെരികലം തറപ്പിൽ ,തിരുവമ്പാടി പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ ടി ജെ കുര്യാച്ചൻ, തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് മുഹമ്മദ് പാതിപ്പറമ്പിൽ പ്രസംഗിച്ചു.
ബാബുക്കളത്തൂർ, ബിന്ദു ജോൺസൺ, മില്ലി മോഹൻ, സുന്ദരൻ എ പ്രണവം,റോബർട്ട് നെല്ലിക്കതെരുവിൽ,
ജിതിൻ പല്ലാട്ട്, ബിജു എണ്ണാർ മണ്ണിൽ,രാമചന്ദ്രൻ കരിമ്പിൽ,ജോണി വാളിയാംപ്ലാക്കൽ, ടി എൻ സുരേഷ്,ലിസി മാളിയേക്കൽ, എ കെ മുഹമ്മദ്, ജോണി വാളിപ്ലാക്കൽ, ബോബി ഷിബു, ലിഷാറ ബീഗം, സക്കീന സലിം, ലീലാമ്മമുള്ളനാനി,ബിനു പുതുപ്പറമ്പിൽ ഷൈനി ബെന്നി,ജോർജ് കക്കാടംപൊയിൽ,ഗോപിനാഥൻ മുത്തേടത്ത് നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only