താമരശ്ശേരി:ബ്രേക്ക് നഷ്ടപ്പെട്ട ലോറി കയറ്റത്തിൽ നിന്നും പിന്നോട്ട് നീങ്ങി മൂന്നു വാഹനങ്ങളിൽ ഇടിച്ചു. താമരശ്ശേരി മാനിപുരം റോഡിൽ പോർങ്ങോട്ടുർ വെച്ചാണ് അപകടം, ആളപായമില്ല.
കൊടുവള്ളിക്ക് സമീപം കാലികളെ ഇറക്കി വരികയായിരുന്ന ലോറിയാണ് അപകടം വരുത്തിവെച്ചത്.
ഒരു കാർ പിന്നിലെ ഇലക്ട്രിട്രി പോസ്റ്റിലും ലോറിക്കും ഇടയിൽ കുടുങ്ങി ചതഞ്ഞു, കുടുംബം സഞ്ചരിച്ച കാറായിരുന്നു, കാറിൽ ഉണ്ടായിരുന്നവർക്ക് ചില്ല് തെറിച്ച് നിസാര പരുക്കേറ്റു.മറ്റു രണ്ടു കാറുകളും മാനിപുരം ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്നു.അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം.
കൊടുവള്ളി പോലീസ് സ്ഥലത്തെത്തി ഗതാഗത തടസ്സം നീക്കി
Post a Comment