കൂടരഞ്ഞി: മനുഷ്യ -വന്യജീവി സംഘർഷ ലഘൂകരണത്തിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളിൽ വനംവകുപ്പ് ഹെൽപ്പ് ഡെസ്ക് തുറക്കും. കഴിഞ്ഞ 31-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മൂന്നുഘട്ടങ്ങളിലായി നടപ്പാക്കുന്ന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായാണ് ഹെൽപ്പ് ഡെസ്ക് തുറക്കുന്നത്.
ഒന്നാം ഘട്ടം സെപ്റ്റംബർ 16 മുതൽ 30 വരെ കേരളത്തിന്റെ മലയോര മേഖലയിലെ എല്ലാ വന്യജീവി സംഘർഷ ബാധിത പഞ്ചായത്തുകളിലും റെയിഞ്ച് ഓഫീസുകളിലും വനം വകുപ്പിന്റെ ഹെൽപ്പ് ഡെസ്ക്കുകൾ തുറക്കും. സെപ്റ്റംബർ 16 മുതൽ 30 വരെ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ഹെല്പ് ഡസ്ക് പ്രവർത്തിക്കുന്നതാണ്.
മനുഷ്യ വന്യജീവി സംഘർഷം, ആവാസവ്യവസ്ഥ പുനസ്ഥാപനം, നഷ്ടപരിഹാരം, ആശയങ്ങൾ, നയങ്ങൾ, ഗവേഷണം, നിയമങ്ങളും ചട്ടങ്ങളും, സന്നദ്ധ സംഘടനകളുടെ പ്രവർത്തനം, വനംവകുപ്പിന്റെ വിവിധ സേവനങ്ങൾ, ഇക്കോ ടൂറിസം, സ്വയം സന്നദ്ധ പുനരധിവാസം, വനാവകാശ നിയമം, പരിവേഷ പോർട്ടൽ, പൊതുസ്ഥലങ്ങളിലെ മരം മുറി മുതലായ വിഷയങ്ങളിലുള്ള ആവലാതികളും സംശയങ്ങളും പൊതു ജനങ്ങൾക്ക് ഹെല്പ് ഡെസ്കിൽ നൽകാവുന്നതാണ്. പ്രദേശികമായി പരിഹരിക്കാൻ കഴിയുന്ന വിഷയങ്ങൾ ഒന്നാം ഘട്ടത്തിൽ തന്നെ തീർപ്പാക്കുന്നതാണ്.
രണ്ടാം ഘട്ടം (oct 01 മുതൽ 15 വരെ) പ്രാദേശികമായി പരിഹരിക്കാൻ സാധിക്കാത്ത വിഷയങ്ങൾ ജില്ലാ സമിതിയിൽ എത്തിക്കുകയും പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
മൂന്നാംഘട്ടത്തിൽ (oct 16 -30) സംസ്ഥാന തലത്തിൽ തീർപ്പ് കൽപ്പിക്കേണ്ട സങ്കീർണ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുകയും പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ആണ് ഈ പരിപാടിയുടെ ലക്ഷ്യം.
ഈ നാട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ വേണ്ടിയും വന്യമൃഗ ആക്രമണത്തിൽ നിന്നും ഗ്രാമപഞ്ചായത്തിനെ പരിപൂർണ്ണമായി മുക്തമാക്കുന്നതിന് വേണ്ടിയും നിരവധിയായ പരിപാടികളാണ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് നടപ്പാക്കി വരുന്നത്. RKVY പദ്ധതി പ്രകാരം 1കോടി 25 ലക്ഷം രൂപ ചിലവിൽ പൂവാറം തോട്ടിൽ ഹാങ്ങിങ് ഫെൻസിങ് ചെയ്തു വരുന്നു. ശേഷിക്കുന്ന മലപ്പുറം കോഴിക്കോട് ജില്ല അതിർത്തിയായ കക്കാടംപൊയിലിലെ കരിമ്പ്, പീടികപ്പാറ, തേനരുവി പ്രദേശത്ത് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നതിന് DMF (District Mineral Fund) ഉം വനം വകുപ്പ് ഫണ്ടും ഉൾപ്പെടുത്തി പ്രൊപോസലും എസ്റ്റിമേറ്റും തയ്യാറാക്കി നൽകിയി ട്ടുണ്ട്. അനുമതി ലഭ്യമാവുന്ന മുറയ്ക്ക് നടപ്പാക്കുന്നതുമാണ്. ഈ അവസരത്തിൽ പൊതു ജനങ്ങൾക്ക് വന്യ മൃഗ ശല്യം നിയന്ത്രിക്കുന്നതിനുള്ള ഗുണകരമായ ആശയങ്ങൾ ഹെല്പ് ഡെസ്കിൽ അറിയിക്കാവുന്നതാണ്. പരമാവധി എല്ലാവരും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു.
ആദർശ് ജോസഫ്
പ്രസിഡന്റ്
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്
Post a Comment