Sep 18, 2025

മുതിർന്ന ബിജെപി നേതാവ് ചേറ്റൂർ ബാലകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു


ഓമശ്ശേരി :ബിജെപി ദേശീയ കൗൺസിൽ അംഗവും മുതിർന്ന ബിജെപി നേതാവുമായ ചേറ്റൂർ ബാലകൃഷ്‌ണൻ (80) അന്തരിച്ചു. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ, കോഴിക്കോട് ജില്ലാ അദ്ധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
രണ്ട് തവണ മുക്കം ഗ്രാമപഞ്ചായത്ത് മെമ്പർ, മുക്കം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ബിഎസ്എൻഎൽ ഉപദേശക സമിതി അംഗം, കേരള ഗ്രാമീണ ബാങ്ക് ഡയറക്ടർ, കേന്ദ്ര സർക്കാർ വിജിലൻസ് ആൻഡ് മോണിറ്ററിങ് കമ്മറ്റി അംഗം, ഇരട്ടകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം പ്രസിഡന്റ്, പ്രതീക്ഷാ സ്പെഷ്യൽ സ്കൂൾ പിടിഎ പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു.


മലയമ്മ എ. യു. പി സ്കൂളിൽ നിന്ന് വിരമിച്ചു.
ഭാര്യ: പത്മാവതി ടീച്ചർ.
മക്കൾ: സി.ബി. ബിനോജ് (അധ്യാപകൻ സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂൾ), സി.ബി. അനൂപ്.
മരുമകൾ: ഡോ: സിനി ബിനോജ് (പ്രോവിഡൻസ് കോളജ് കോഴിക്കോട്).
സംസ്കാരം ഇന്ന് (18-09-2025-വ്യാഴം) വൈകീട്ട് 5ന് അമ്പലക്കണ്ടിയിലെ വീട്ടുവളപ്പിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only