മുക്കം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൻ്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച തടപ്പറമ്പ് ഗ്രാമസേവാ കേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു.
അഞ്ചു ലക്ഷം രൂപ ചിലവഴിച്ചാണ് കേന്ദ്രത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
ചടങ്ങിന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജിത മൂത്തേടത്ത് അധ്യക്ഷത വഹിച്ചു,
വാർഡ് മെമ്പർ ശ്രുതി കമ്പളത്ത് സ്വാഗതം ആശംസിച്ചു.
നവീകരിച്ച ഗ്രാമസേവാ കേന്ദ്രം പ്രദേശവാസികൾക്ക് കൂടുതൽ പ്രയോജനകരമാകുമെന്നും, പുതിയ സൗകര്യങ്ങൾ ഉപയോഗിച്ച് ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകാൻ കേന്ദ്രം സജ്ജമായെന്നും ഉദ്ഘാടന പ്രസംഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
ബ്ലോക്ക് വൈസ് പ്രസിഡണ്ട് മൈമൂന കടുക്കാഞ്ചേരി,
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബൂബക്കർ,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിയോലാൽ
അഹമ്മദ് കുട്ടി ചോലക്കൽ, ടി. പി. റഷീദ്, ഷഫീഖ് മാസ്റ്റർ, മുഹമ്മദ് കലക്കൊമ്പൻ, കുഞ്ഞുമുഹമ്മദ്, സി.ഡി.എസ്. മെമ്പർ ലിൻഷ അജയഘോഷ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
Post a Comment