Sep 18, 2025

പകൽ വീടിന്റെ ഉദ്ഘാടനം നിർവഹിച്ചു


കോടഞ്ചേരി: കൂടത്തായി മഹിളാസമാജത്തിന്റെ ഉടമസ്ഥതയിൽ മൈക്കാവിലുള്ള 5 സെറ്റ് സ്ഥലവും കെട്ടിടവും കോടഞ്ചേരി ഗ്രാമപഞ്ചായത്തിലേക്ക് കൈമാറുകയും, ഗ്രാമപഞ്ചായത്ത്  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിടം നവീകരിച്ച് പകൽവീടാക്കി. പകൽ വീടിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.

 വാർഡ് മെമ്പർ  ജോർജുകുട്ടി വിളക്കുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ജമീല അസീസ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ചിന്നമ്മ മാത്യു, ബിന്ദു ജോർജ് എന്നിവരും ഫാ. പോൾ മരിയ പീറ്റർ, ഫാ. റെജി കോലാനിക്കൽ, മൈക്കാവ് ക്ഷീരോൽപാദക  സഹകരണസംഘം പ്രസിഡണ്ട് ബെന്നി ജേക്കബ്,  വ്യാപാരവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് തമ്പി വായിക്കാട്ട്  തമ്പി പറകണ്ടത്തിൽ, കെ കെ ദിവാകരൻ, ഡോണ ഫ്രാൻസിസ്, സീന ദിലീഷ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. വയോജന വേദി പ്രസിഡന്റ് സി.സി  ആൻഡ്രൂസ് സ്വാഗതവും, സെക്രട്ടറി പൗലോസ്  പാറ്റാശ്ശേരി യോഗത്തിന് നന്ദി അർപ്പിച്ചു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only