കോഴിക്കോട്: കാലം ചെയ്ത ആർച്ച് ബിഷപ് മാർ ജേക്കബ് തൂങ്കുഴി പിതാവിനോടുള്ള ആദര സൂചകമായി സംസ്ക്‌കാരം നടക്കുന്ന തിങ്കളാഴ്‌ച താമരശേരി രൂപതയിലെ എല്ലാ സ്‌കൂളുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. അഭിവന്ദ്യ പിതാവിന്റെ ആത്മശാന്തിക്കായി തിങ്കളാഴ്‌ച ഇടവകക ളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുർബാനയും ഒപ്പീസും ചൊല്ലേണ്ടതാണെന്ന് താമരശേരി രൂപത വാർത്താകുറിപ്പിൽ അറിയിച്ചു.അഭിവന്ദ്യ പിതാവിനോടുള്ള ആദരസൂചകമായി പുഷ്‌പചക്രങ്ങൾ സമർപ്പി ക്കുന്നത് പ്രോത്സാഹിപ്പിക്കു
ന്നില്ല. സംസ്ക്‌കാര ശുശ്രൂഷകളിൽ നേരിട്ട് പങ്കെടുക്കാൻ സാ ധിക്കാത്തവർക്ക് തത്സമയ സംപ്രേഷണത്തിൻ്റെ ഓൺലൈൻ ലിങ്ക് ഇടവക ഗ്രൂപ്പുകളിൽ ലഭ്യമായിരിക്കും.
22ന് രാവിലെ 9.30ന് തൃശ്ശൂർ ലൂർദ്ദ് കത്തീഡ്രൽ ദേവാലയത്തിൽ ആരംഭിക്കുന്ന മൃത
സംസ്‌കാര ശുശ്രൂഷയുടെ വിവിധ ഘട്ടത്തിലും വിശുദ്ധ കുർബാനയിലും രൂപതയിൽ നിന്ന് സാധിക്കുന്ന എല്ലാവരും പങ്കെടുക്കണമെന്ന് താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അറിയിച്ചു. തൃശൂർ ലൂർദ്ദ് കത്തിഡ്രലിലെ ശുശ്രൂഷകൾക്ക് ശേഷം, കോഴിക്കോട് ദേവഗിരി സെൻ്റ് ജോസഫ്‌സ് പള്ളിയിൽ അന്ന് വൈകുന്നേരം നാലിന് ഭക്തികദേഹം പൊതുദർശനത്തിനായി എത്തിക്കുന്നതാണ്. കോഴിക്കോട് ദേവഗിരി പള്ളിയിലെ പൊതുദർ ശനത്തിൽ എല്ലാവരും പങ്കെടുക്കണമെന്നും അഭിവന്ദ്യ പിതാവിനു വേണ്ടിപ്രാർത്ഥിക്കണമെന്നും അറിയിച്ചു. വികാരിയച്ചന്മാർ ഇതിനായി എല്ലാ സജ്ജീകരണങ്ങളും ഇടവകതലത്തിൽ ഒരു ക്കണം. പൊതുദർശനത്തിന് ശേഷം അഭിവന്ദ്യ തൂങ്കുഴി പിതാവിന്റെ ഭൗതികദേഹം കോട്ടുളി ക്രിസ്‌തുദാസി സിസ്റ്റേഴ്‌സിൻ്റെ ജനറലെറ്റിലേക്ക് നിത്യവിശ്രമത്തിനായി കൊണ്ടു പോകുന്നതാണ്. സ്ഥലപരിമി തിമൂലം വളരെ കുറച്ച് പേർക്ക് മാത്രമേ അവിടെ നടക്കുന്ന മു തസംസ്‌കാര ശുശ്രൂഷയുടെ സമാപന പ്രാർഥനകളിൽ പങ്കുചേരാൻ സാധിക്കുകയു ള്ളൂവെന്നും സർക്കുലറിൽ അറിയിച്ചു.
Post a Comment