കൂടരഞ്ഞി: താഴെ കൂടരഞ്ഞി വയലും വീടും കർഷക കൂട്ടായ്മയുടെ പച്ചക്കറി വിപണി ഉദ്ഘാടനം കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും RJD നാഷണൽ കൗൺസിൽ മെമ്പറുമായ ശ്രീ പി എം തോമസ് മാസ്റ്റർ നിർവഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റോസിലി ടീച്ചർ ആദ്യ വില്പന നടത്തി.
ജിമ്മി ജോസ് പൈമ്പിള്ളിയിൽ, വിൽസൺ പുല്ലുവേലി, ജോൺസൺ കുളത്തിങ്കൽ, ഷിബു മൈലാടിയിൽ, അഗസ്റ്റ്യൻ മാസ്റ്റർ കിഴക്കരക്കാട്ട്, ജോർജ് വർഗീസ് മങ്കര, ജോർജ് പ്ലാക്കാട്ട്, ജോളി പൊന്നുംവരിക്കയിൽ, സജി പെണ്ണാപറമ്പിൽ, ജിനേഷ് തെക്കനാട്ട്, ജോളി പൈക്കാട്ട്, സത്യൻ പനക്കച്ചാൽ തുടങ്ങിയവർ പങ്കെടുത്തു.
പൂർണ്ണമായും വിഷരഹിതമായ പച്ചക്കറികൾ വരും ദിവസങ്ങളിലും വൈകുന്നേരം വിപണനം ഉണ്ടായിരിക്കും എന്ന് കർഷക കൂട്ടായ്മയുടെ ഭാരവാഹികളായ ജിനോയി തെക്കനാട്ട്, ഷിനോദ്, മൂസ കുട്ടി തുടങ്ങിയവർ അറിയിച്ചു.
Post a Comment