Sep 26, 2025

വന്യജീവി ആക്രമണ പരാതി സ്വീകരണം: തിരുവമ്പാടി കലാ സാംസ്കാരിക വേദി ആവശ്യമായ അപേക്ഷാ ഫോം പ്രിൻ്റ് ചെയ്ത് ഹെൽപ് ഡെസ്കിൽ ഏൽപ്പിച്ചു


തിരുവമ്പാടി:
ചെറുതും വലുതുമായ വന്യമൃഗ ആക്രമണങ്ങളുടെ/കൃഷി നാശനഷ്ടത്തിന്റെ പരാതി സ്വീകരിക്കാൻ വനംവകുപ്പിന്റെ ഹെൽപ്പ് ഡെസ്ക് എല്ലാം പഞ്ചായത്തുകളിലും തുറന്നു പ്രവർത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്.

തിരുവമ്പാടി പഞ്ചായത്തിലെ കർഷകർക്ക് ഈ പരാതികൾ സമർപ്പിക്കാനാവശ്യമായ ഫോറം സൗജന്യമായി ലഭ്യമാക്കാനുള്ള നടപടികൾ തിരുവമ്പാടി കലാ സാംസ്കാരിക വേദി സ്വീകരിച്ചിരിക്കുകയാണ്. സ്വന്തമായി അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്തെടുക്കാൻ ബുദ്ധിമുട്ടുള്ള കർഷകർക്ക് വേണ്ടി ആവശ്യമായ ഫോറം പ്രിൻ്റ് ചെയ്ത് സാംസ്കാരിക വേദി പ്രസിഡൻ്റ് കാവാലം ജോർജ്ജ് മാസ്റ്റർ ഹെൽപ് ഡെസ്കിന് കൈമാറി. 

വന്യജീവി ശല്യം നേരിടുന്ന എല്ലാ പൊതുജനങ്ങളും തങ്ങളുടെ പരാതി എത്രയും വേഗം ഹെൽപ് ഡെസ്കിൽ എത്തിക്കാൻ തയ്യാറാകണമെന്ന് കാവാലം ജോർജ്ജ് മാസ്റ്റർ പ്രസ്താവനയിലൂടെ അഭ്യർഥിച്ചു. 

ഈ വിഷയത്തിൽ പരമാവധി പരാതികളും അപേക്ഷകളും വനം വകുപ്പ് അധികൃതരിൽ എത്തിയാൽ മാത്രമേ വന്യജീവി ആക്രമണം സംബന്ധിച്ച രൂക്ഷാവസ്ഥ ഔദ്യോഗികമായി രേഖകളിൽ ഇടംപിടിക്കുകയുള്ളൂ എന്നത് പ്രത്യേകം ശ്രദ്ധിക്കണം എന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ അറിയിച്ചു.

ഈ മാസം മുപ്പതാം തിയ്യതി വരെ പരാതികൾ സമർപ്പിക്കാം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only