മലയോര ജനതയുടെ പ്രധാന ജീവിത ദുരിതത്തിൽ സമാശ്വാസം നൽകാനായി തയ്യാറാക്കിയ '2025 ലെ വന്യജീവി സംരക്ഷണം കേരള ഭേദഗതി ബിൽ' തയ്യാറാക്കപ്പെടുവാനായി ആത്മാർത്ഥമായി പരിശ്രമിച്ചു വിജയം നേടിയ തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫിന് തിരുവമ്പാടി പൗരാവലി അനുമോദനങ്ങൾ അർപ്പിക്കുന്നു.
വന്യജീവി ആക്രമണത്തിൽ നിന്നും ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുക എന്നത് മലയോര ജനതയുടെ കാലങ്ങളായുള്ള പ്രധാന ആവശ്യങ്ങളിൽ ഒന്നാണ്. കേന്ദ്ര നിയമങ്ങളും നിലപാടുകളും ജനവിരുദ്ധമായി നിലകൊള്ളുമ്പോൾ വന്യജീവി സംരക്ഷണ നിയമത്തിൽ ജനാഭിമുഖ്യപരമായ തിരുത്തലുകൾ വരുത്തുവാനാണ് സംസ്ഥാന സർക്കാർ പുതിയ നിയമ ഭേദഗതി തയ്യാറാക്കിയിരിക്കുന്നത്.
ഈ ഭേദഗതി സാധ്യമാക്കുന്നതിൽ നിസ്തുലമായ ഒരു പങ്ക് ശ്രീ ലിന്റോ ജോസഫ് വഹിച്ചിട്ടുണ്ട്. ഈ പരിശ്രമത്തെ തിരിച്ചറിഞ്ഞ് തിരുവമ്പാടി ദേശത്തെ പെതുജനങ്ങൾ ഒരുമിച്ച് ചേർന്ന് ബഹുമാനപ്പെട്ട എംഎൽഎ യെ അനുമോദിക്കുന്നു.
27/09/2025 ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് തിരുവമ്പാടി ബസ് സ്റ്റാൻഡ് പരിസരത്ത് സർവ്വീസ് സഹകരണ ബാങ്ക് ഓപ്പൺ സ്റ്റേജിൽ വച്ച് നടക്കുന്ന അനുമോദന ചടങ്ങിൽ തിരുവമ്പാടി പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും മുഴുവൻ ജനങ്ങളുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നു.
കെ.എ അബ്ദു റഹ്മാൻ
(വൈസ് പ്രസിഡൻ്റ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് &
ചെയർമാൻ, അനുമോദന ചടങ്ങ് കമ്മിറ്റി)
പി.ടി ഹാരിസ്
(കൺവീനർ, അനുമോദന ചടങ്ങ് കമ്മിറ്റി)
Post a Comment