പട്ടികജാതി വികസന വകുപ്പ് അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആനയാംകുന്ന് കുവ്വപ്പാറ നഗറില്‍ നടത്തുന്ന പ്രവൃത്തികളുടെ ഉദ്ഘാടനം ലിന്റോ ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. ഒരു കോടി രൂപ ചെലവിട്ട് പശ്ചാത്തല വികസന പ്രവൃത്തികളാണ് നടത്തുന്നത്.
ചടങ്ങില്‍ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത രാജന്‍ അധ്യക്ഷയായി. ബ്ലോക്ക് മെമ്പര്‍ രാജിത മൂത്തേടത്ത്, പഞ്ചായത്ത് മെമ്പര്‍മാരായ കെ കൃഷ്ണദാസന്‍, കെ പി ഷാജി, കെ ശിവദാസന്‍, കെ കെ നൗഷാദ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഐ പി ശൈലേഷ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ സുഷമ എന്നിവര്‍ സംസാരിച്ചു.
'
Post a Comment