കോടഞ്ചേരി :നോളജ് സിറ്റി അഞ്ചാമത് അലിഫ് മീം കവിതാ പുരസ്‌കാരം കവി കെ ടി സൂപ്പിക്ക് സമ്മാനിച്ചു. പ്രവാചക പുത്രി ഫാത്വിമയെ കുറിച്ച് അദ്ദേഹം രചിച്ചിരിക്കുന്ന 'മകള്‍' എന്ന കവിതയാണ് അവാര്‍ഡിന് അര്‍ഹമായിരിക്കുന്നത്
മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് നടക്കുന്ന മീം ഫെലിബ്രെയിസിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ച് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയാണ് അവാര്‍ഡ് സമ്മാനിച്ചത്. പ്രവാചകരെ കുറിച്ചെഴുതിയ കവിതക്ക് ഒരു അവാര്‍ഡ് ലഭിക്കുമ്പോൾ കിട്ടുന്ന അനുഭൂതി പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്ന് മറുപടി പ്രസംഗത്തില്‍ കെ ടി സൂപ്പി പറഞ്ഞു. മുന്‍ ലോക്‌സഭാ എം പി. ടി എന്‍ പ്രതാപന്‍, സാഹിത്യകാരന്‍ പി സുരേന്ദ്രന്‍, മുഹമ്മദലി കിനാലൂര്‍, നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, സയ്യിദ് ഫസല്‍, മുഹിയദ്ദീന്‍ ബുഖാരി, അഡ്വ. നിഹാല്‍ നൗഫല്‍ എന്നിവർ സംസാരിച്ചു. തുടര്‍ന്ന് നടന്ന "ഇ കാ നി ക" മീം സാഹിത്യ ശില്‍പശാലയില്‍ രാവുണ്ണി മാസ്റ്റർ, കെ ടി സൂപ്പി, യഹ്‌കൂബ് പൈലിപ്പുറം, ബൈജു ആവള, പ്രദീപ് പേരശ്ശനൂർ, പി ടി അനസ് സംവദിച്ചു.
Post a Comment