മലപ്പുറം: അരീക്കോട് വടശേരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. വെറ്റിലപ്പാറ സ്വദേശിയായ വിപിൻദാസാണ് 38കാരിയായ ഭാര്യ രേഖയെ കൊലപ്പെടുത്തിയത്.
കൊലയ്ക്കു ശേഷം പ്രതിയായ വിപിൻദാസിനെ കഴുത്തിലും ദേഹത്തുമെല്ലാം സ്വയം മുറിവേൽപ്പിച്ച നിലയിൽ കണ്ടെത്തി. വിപിൻദാസിന്റ കൈകളിലെയും കഴുത്തിലെയും ഞരമ്പുകൾ അറ്റ നിലയിലാണ്. പ്രതി പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ വൈകിട്ട് വാടകവീട്ടിൽ വെച്ചാണ് രേഖയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തിയത്. മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയ രേഖയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.
അരീക്കോട് ഓടക്കയം സ്വദേശിയായ പ്രതിയും കുടുംബവും വടശേയിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്നു. സംഭവത്തിനു ദൃക്‌സാക്ഷിയായിരുന്ന ഇവരുടെ 8 വയസുകാരനായ മകനാണ് വാടക ക്വാർട്ടേഴ്സ് ഉടമയെയും നാട്ടുകാരെയും വിവരമറിയിച്ചത്. ഇവർക്ക് നാല് മക്കളാണുള്ളത്. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ മഞ്ചേരി മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. മുൻപ് മറ്റൊരു കേസിലെ പ്രതിയായ വിപിൻദാസ് രണ്ട് മാസം മുൻപാണ് ജയിലിൽ നിന്നിറങ്ങിയത്.
Post a Comment