കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത പ്രവർത്തിപരിചയ ഐടിമേള നടന്നു. സ്കൂൾ പ്രധാനാധ്യാപകൻ റോഷൻ മാത്യു ഉദ്ഘാടനം ചെയ്തു.
തുടർന്ന് വിദ്യാർത്ഥികൾ വിവിധ ക്ലാസുകളിലെ സ്റ്റാളുകളായി തങ്ങളുടെ പ്രോജക്ടുകൾ അവതരിപ്പിച്ചു.
അതേസമയം, സബ്‌ജില്ലാ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സയൻസ് ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ മുഹമ്മദ് നാദിഷ് പി, ഗൗതം രാജേഷ്, ഹൈസ്കൂൾ വിഭാഗം ടാലന്റ് സെർച്ച് പേപ്പർ പ്രസന്റേഷൻ സബ്‌ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടിയ ഇവലിൻ മരിയ ജയേഷ് എന്നിവരുടെ നേട്ടം സ്കൂളിന് അഭിമാനമായി.
വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തവും മികച്ച പ്രകടനവും മൂലം മേള ശ്രദ്ധേയമായി. പരിപാടിയുടെ വിജയത്തിൽ സ്കൂൾ പ്രധാനാധ്യാപകനും, അധ്യാപകരും പിടിഎയും നിർണായക പങ്കുവഹിച്ചു.
Post a Comment