മലയോര ജനത നേരിടുന്ന പ്രധാന ജീവിത ദുരിതമായ വന്യജീവി ആക്രമണ വിഷയത്തിൽ സമാശ്വാസം നൽകാൻ ഉതകുന്ന വിധത്തിൽ രൂപം നൽകി യ '2025 ലെ വന്യജീവി സംരക്ഷണം കേരള ഭേദഗതി ബിൽ' യാഥാർത്ഥ്യമാക്കാനായി പരിശ്രമിച്ചു വിജയം നേടിയ തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫിന് തിരുവമ്പാടി പൗരാവലി അനുമോദനങ്ങൾ അർപ്പിച്ചു.
വന്യജീവി ആക്രമണത്തിൽ നിന്നും ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുക എന്നത് മലയോര ജനതയുടെ കാലങ്ങളായുള്ള പ്രധാന ആവശ്യങ്ങളിൽ ഒന്നാണ്. കേന്ദ്ര നിയമങ്ങളും നിലപാടുകളും ജനവിരുദ്ധമായി നിലകൊള്ളുമ്പോൾ വന്യജീവി സംരക്ഷണ നിയമത്തിൽ ജനാഭിമുഖ്യപരമായ തിരുത്തലുകൾ വരുത്തുവാനാണ് സംസ്ഥാന സർക്കാർ പുതിയ നിയമ ഭേദഗതി തയ്യാറാക്കിയിരിക്കുന്നത്.
ഈ ഭേദഗതി സാധ്യമാക്കുന്നതിൽ നിസ്തുലമായ ഒരു പങ്ക് ശ്രീ ലിന്റോ ജോസഫ് വഹിച്ചിട്ടുണ്ട്. ഈ പരിശ്രമത്തെ തിരിച്ചറിഞ്ഞ് തിരുവമ്പാടി മേഖലയിലെ പെതുജനങ്ങൾ ഒരുമിച്ച് ചേർന്ന് ബഹുമാനപ്പെട്ട എംഎൽഎ യെ അനുമോദിച്ചു.
27/09/2025 വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്ക് തിരുവമ്പാടി ബസ് സ്റ്റാൻഡ് പരിസരത്ത് സർവ്വീസ് സഹകരണ ബാങ്ക് ഓപ്പൺ സ്റ്റേജിൽ വച്ച് നടന്ന അനുമോദന ചടങ്ങിൽ തിരുവമ്പാടി മേഖലയിലെ പ്രമുഖ കലാ - സാംസ്കാരിക - കർഷക - രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുക്കുകയും തങ്ങളുടെ അഭിനന്ദനങ്ങൾ പ്രിയ ബഹുമാനപ്പെട്ട എംഎൽഎ യെ നേരിൽ അറിയിക്കുകയും ചെയ്തു.
സംഘാടക സമിതി കൺവീനർ പി.ടി ഹാരിസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റും സംഘാടക സമിതി ചെയർമാനുമായ കെ.എ അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്തു.
ലിസ ഹോസ്പിറ്റൽ എംഡി ഡോക്ടർ പി.എം മത്തായി മുഖ്യാതിഥിയായിരുന്നു. കർഷകോത്തമ ഡൊമിനിക് മണ്ണുക്കുശുമ്പിൽ പൗരാവലിയുടെ പുരസ്കാരം എംഎൽഎ ക്ക് സമ്മാനിച്ചു. ജമീഷ് ഇളംതുരുത്തിൽ സ്വാഗതവും അജു എമ്മാനുവൽ നന്ദിയും അറിയിച്ചു.
സി എൻ പുരുഷോത്തമൻ (CPI(M)),
ജോയി മ്ലാക്കുഴിയിൽ (കേരള കോൺഗ്രസ് (M)),
P C ഡേവിഡ് (CPI),
അബൂബക്കർ മൗലവി ( വെൽഫെയർ പാർട്ടി),
തോമസ് പുത്തൻപുരയ്ക്കൽ (ആം ആദ്മി പാർട്ടി),
വിൻസു തിരുമല (ഫാർമേഴ്സ് റിലീഫ് ഫോറം),
ജോസ് മാത്യു (പ്രസിഡൻ്റ്, സർവ്വീസ് സഹകരണ ബാങ്ക്),
അഡ്വ. ജിമ്മി (ലയൺസ് ക്ലബ്),
ഡോ. ബെസ്റ്റി ജോസ് ( IHMA),
ഡോ. എൻ. എസ്. സന്തോഷ് (റോട്ടറി മിസ്റ്റി മെഡോസ്),
കാവാലം ജോർജ്ജ് മാസ്റ്റർ ( തിരുവമ്പാടി കലാ സാംസ്കാരിക വേദി),
ജയിംസ് പോൾ (ജനചേതന),
സജി പുതുപ്പറമ്പിൽ ( തിരുവമ്പാടി ടൗൺ ക്ലബ്),
മൊയ്തീൻ കെ (KHRA),
പീറ്റർ എളമ്പാശ്ശേരി (ഓയിസ്ക),
സണ്ണി തോമസ് (സീനിയർ ചേമ്പർ),
റിയാസ് മറിയപ്പുറം (കോസ്മോസ് ക്ലബ്),
സുമേഷ് തിരുവമ്പാടി (ജില്ലാ സെക്രട്ടറി, മെഷീൻ റെന്റൽ അസോസിയേഷൻ),
സെയ്തലവി കുന്നത്തൊടി ( ഓട്ടോ കോ ഓർഡിനേഷൻ കമ്മിറ്റി),
ബൈജു ത്രിക്കളയോർ (ബസ് & എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ)
തുടങ്ങിയവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
Post a Comment