മുക്കം: പെൻഷൻ കൈക്കൂലി ആണെന്ന് യുഡിഎഫ് ബിജെപി നേതാക്കളുടെപ്രസ്താവനയിൽ പ്രതിഷേധിച്ച്,കെ എസ് കെ ടി യു പന്നിക്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആത്മാഭിമാന സംഗമം നടത്തി. ക്ഷേമപെൻഷൻ കൈക്കൂലി അല്ല,അഭിമാനമാണ്. ലൈഫ് വ്യാമോഹമല്ലയാഥാർത്ഥ്യമാണ്, എന്ന മുദ്രാവാക്യാമുയർത്തി കെ എസ് കെ ടി യു പന്നിക്കോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആത്മാഭിമാന സംഗമം സംഘടിപ്പിച്ചു, പന്നിക്കോട് സ്കൂൾ ഗ്രൗണ്ടിൽ നടന്ന സംഗമം ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു, മേഖലാ സെക്രട്ടറി സത്യൻ എം കെ അധ്യക്ഷനായി,ഏരിയ സെക്രട്ടറി കെ ശിവദാസൻ, ജില്ലാ കമ്മിറ്റിയംഗം കെ കെ ദിവാകരൻ,ഏരിയാ വൈസ് പ്രസിഡണ്ട്എ പി ചന്ദ്രൻ,മേഖല പ്രസിഡണ്ട് രാജൻ, സിപിഐഎം ലോക്കൽ സെക്രട്ടറി റെജി ലൂക്കോസ്, വിശ്വൻ തൊട്ടുമുക്കം തുടങ്ങിയവർ സംസാരിച്ചു.
Post a Comment