കോടഞ്ചേരി: സെപ്റ്റംബർ 27 വേൾഡ് ടൂറിസം ദിനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തുഷാരഗിരി, അരിപ്പാറ തുടങ്ങിയ സെന്ററുകളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. വേൾഡ് ടൂറിസം ദിനത്തിന്റെ ഭാഗമായി ഇപ്രാവശ്യം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഒരു പോസ്റ്റകാർഡ് ക്യാമ്പയിൻ ജില്ലയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നടത്തുകയുണ്ടായി. ഇതിന്റെ പ്രത്യേകത ഈ കാർഡിലുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്യുന്നവർക്ക് എത്ര കാർബൺ ഫൂട്ട് പ്രിന്റ് ( കാർബൺ എമിഷൻ) നിങ്ങൾ നടത്തുന്നു എന്നുള്ളതിനെ കുറിച്ച് വ്യക്തമായി മനസ്സിലാക്കവന്നതാണ്.ഇപ്രാവശ്യത്തെ വേൾഡ് ടൂറിസം ഡേ യുടെ തീം 'ടൂറിസം ആൻഡ് സസ്റ്റൈനബിൾ ട്രാൻസ്ഫർമേഷൻ' എന്നുള്ളതാണ്.
വേൾഡ് ടൂറിസം ദിനാചരണ ചടങ്ങ് തുഷാരഗിരിയിൽ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ സിസിലി കൊട്ടുപ്പള്ളി അധ്യക്ഷയായിരുന്നു. ഓയിസ്ക ഇന്റർനാഷണൽ നെല്ലിപ്പൊയിൽ ചാപ്റ്റർ പ്രസിഡന്റ് സാബു അവണ്ണൂർ, ഡിടിപിസി, മാനേജർ ഷെല്ലി കുന്നേൽ,ഓയിസ്ക ട്രഷറർ ജിജി കരുവികട,
കുര്യൻ കളപ്പുര തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
Post a Comment