മുക്കം നഗരസഭയുടെ നിലവിലുള്ള ഭരണസമിതിയുടെ നേതൃത്വത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങള്ക്കിടയില്എത്തിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ വികസനത്തില്‍ എ പ്ലസ് എന്ന സപ്ലിമെന്റിന്റെ പ്രകാശനകര്‍മ്മം തിരുവമ്പാടി നിയോജകമണ്ഡലം എം.എല്‍.എ ലിന്റോ ജോസഫ് നിർവഹിച്ചു. മുക്കം സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ചടങ്ങിൽ വെച്ച് കാഞ്ചനമാല സപ്ലിമെന്റ് ഏറ്റുവാങ്ങി. നഗരസഭ ചെയർ പേഴ്സൺ പി. ടി. ബാബു അധ്യക്ഷനായിരുന്നു.
സ്റ്റാൻഡിങ് കമ്മറ്റി ചെയ്യർപേഴ്സൺമാരായ പ്രജിത പ്രദീപ്, സത്യനാരായണൻ മാസ്റ്റർ, യുവജന ക്ഷേമ ബോർഡ് അംഗം ദീപു പ്രേംനാഥ്, സി ഡി എസ് ചെയർപേഴ്സൺ രജിത, കെ ടി ശ്രീധരൻ, ഗോൾഡൻ ബഷീർ, വി അബ്ദുള്ള കോയ ഹാജി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ കൗൺസിലർമാർ, ഹരിത കർമ്മ സേന അംഗങ്ങൾ, സിഡിഎസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ കെപി ചാന്ദ്നി സ്വാഗതവും നഗരസഭാ സെക്രട്ടറി നന്ദിയും പറഞ്ഞു
Post a Comment