Sep 24, 2025

കൂടരഞ്ഞിയിൽ അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങളിൽ മിന്നൽ പരിശോധന


കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്‌ എൻഫോഴ്സ്മെന്റ് ടീമിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പും പോലീസും എക്സൈസും നടത്തിയ മിന്നൽ റയഡിൽ വ്യാപകമായി നിരോധിത പുകയില ഉത്പന്നങ്ങളും മാരകമായ ലഹരി വസ്തുക്കളും പിടികൂടി, കൃത്യമായ മാലിന്യ സംസ്കരണ സംവിധാനം ഒരുക്കാത്ത വിവിധ കെട്ടിടങ്ങൾക്കായി ഒരു ലക്ഷത്തിലധികം ഫൈൻ ചുമത്തി, അനധികൃത നിർമാണത്തിനു നോട്ടീസ് നൽകി പരിശോധക്ക് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ആദർശ് ജോസഫ് ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്‌പെക്ടർ രാജീവൻ സി, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ജാവിദ് ഹുസൈൻ പോലീസ് സബ് ഇൻസ്‌പെക്ടർ മാരായ ജെയ്സൺ, ബെന്നി എന്നിവരുടെ നേതൃത്വതിൽ ഉള്ള തിരുവമ്പാടി പോലീസ്, താമരശേരി റേഞ്ച് എക്സ്സൈസ് ഇൻസ്‌പെക്ടർ ഷാജി എൻ കെ യുടെ നേതൃത്വതിൽ ഉള്ള ടീം ജെ എച് ഐ മാരായ ആദിഷ് റിതേഷ് എന്നിവർ ആണ് നേതൃത്തം നൽകിയത് വരും ദിവസങ്ങളിലും പരിശോധന തുടരും എന്ന് ഗ്രാമപഞ്ചായത്ത്‌  പ്രസിഡന്റ് ആദർശ് ജോസഫ് അറിയിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only