കോടഞ്ചേരി:ഇന്നലെ വൈകിട്ട് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡ് കണ്ണോത്ത് നോർത്ത് പാലക്കൽ മൂത്തേടത്ത് ജോൺസന്റെ വീട്ടു പരിസരത്ത് പുലിയുടെ സാന്നിധ്യം ഉണ്ടാവുകയും വീട്ടിലെ പട്ടി കുഞ്ഞിനെ ആക്രമിക്കുകയും ചെയ്തു.
ഫോറസ്റ്റ് റെയിഞ്ചറുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി ക്യാമറ സ്ഥാപിച്ചു.
വർദ്ധിച്ചുവരുന്ന കാട്ടുമൃഗ ശല്യം കോടഞ്ചേരി പോലുള്ള മലയോര പ്രദേശത്ത് സാധാരണക്കാരായ കർഷക ജനതയുടെ സ്വൈര്യ ജീവിതത്തിന് ഏറെ തടസ്സങ്ങൾ സൃഷ്ടിക്കുന്നു.
താൽക്കാലിക നടപടികൾക്കപ്പുറത്ത് ശാശ്വതമായതോ ശാസ്ത്രീയമായതോ ആയ നടപടികൾ വനംവകുപ്പിന്റെയോ സർക്കാരിന്റെയോ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നത് ഏറെ ദുഃഖകരവും പ്രതിഷേധാർഹവുമാണ്. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, ബ്ലോക്ക് മെമ്പർ റോയി കുന്നപ്പള്ളി എന്നിവർ സ്ഥലം സന്ദർശിച്ചു.
Post a Comment