കോടഞ്ചേരി :പമ്പിങ് ലൈനിലെ ലീക്ക് കാരണം കോടഞ്ചേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി നേരിടുന്നു. കുടിവെള്ള പ്രശ്നത്തിന്റെ പ്രധാന കാരണം ഇരുവഞ്ഞി പുഴയിലെ പുല്ലുരാംപാറ പള്ളിപ്പാലം - ഇലന്തുകടവ് റോഡിൽ പത്തായപാറ പമ്പിങ് ലൈനിൽ വന്നിരിക്കുന്ന വലിയ ലീക്കാണ് ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം എത്താത്തതിന് കാരണം.
ഇതുമൂലം കോടഞ്ചേരി പഞ്ചായത്തിലെ നിരന്നപാറ, പൂളവള്ളി കണ്ണോത്ത്, മുറമ്പാത്തി,മാമ്പറ്റപ്പാറ, തോട്ടുംമൂഴി ഭാഗത്ത് കുടിവെള്ളം ലഭിക്കുന്നില്ല.
ഇതു പരിഹരിക്കുന്നതിന് കേരള വാട്ടർ അതോറിറ്റി അധികൃതർ ഉടനടി നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യം ആണെന്നാണ് ഗുണഭോക്താക്കൾ ആരോപിക്കുന്നത്.
Post a Comment