മുക്കം: പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതി പ്രകാരം കേരള സർക്കാർ കായിക വകുപ്പ് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ അനുവദിച്ച ചെറുവാടി സ്റ്റേഡിയം നിമ്മാണ പ്രവർത്തി ഇദ്ഘാടനം ബഹു.കായികവും ന്യൂനപക്ഷ ക്ഷേമവും വകുപ്പ് മന്ത്രി
വി അബ്ദുറഹിമാൻ നിർവഹിച്ചു.കായിക വകുപ്പ് 50 ലക്ഷം രൂപയും ലിന്റോ ജോസഫ് MLA യുടെ ആസ്തി വികസന ഫണ്ട് 50 ലക്ഷം രൂപയും ചേർത്ത് ഒരു കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്.തിരുവമ്പാടി MLA ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ,
ജില്ല പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക്,പഞ്ചായത്ത് ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്,
വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ
ജോണി ഇടശ്ശേരി,സുജ ടോം,
എം കെ ഉണ്ണിക്കോയ,
കെ വി അബ്ദുറഹിമാൻ,ഗുലാം ഹുസൈൻ കൊളക്കാടൻ,ഇ അരുൺ എന്നിവർ സംസാരിച്ചു.എക്സിക്യൂട്ടീവ് എഞ്ചിനീയർമുഹമ്മദ്‌അഷ്‌റഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു സ്വാഗതവും സെക്രട്ടറി ആൻസു നന്ദിയും പറഞ്ഞു.
Post a Comment