താമരശ്ശേരി കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി സംഘടിപ്പിച്ച ടാലൻഷ്യ 2.0 ഇൻ്റർ സ്കൂൾ മെഗാ ക്വിസ് മത്സരത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച് കോടഞ്ചേരി സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ. തിരുവമ്പാടി അൽഫോൻസാ കോളേജിൽ വച്ച് നടന്ന ഹൈസ്കൂൾ വിഭാഗം ഗ്രാൻഡ് ഫിനാലെ മത്സരത്തിലാണ് കോടഞ്ചേരി സെൻറ് ജോസഫ്സ് ഹൈസ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.
കോർപറേറ്റ് എഡ്യൂ ക്കേഷൻ ഏജൻസിയുടെ കീഴിലുള്ള മുഴുവൻ സ്കൂളുകളോടും മത്സരിച്ചാണ് സെൻ്റ്. ജോസഫിലെ ചുണക്കുട്ടികളായ ഇസബെൽ ആൻ, സെല്ല ഫാത്തിമ എന്നിവർ 5000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന സമ്മാനത്തിന് അർഹരായത്. സ്കൂൾ പ്രധാനാധ്യാപകൻ ബിനു ജോസ്, വിജയികൾ എന്നിവർ ചേർന്ന് സമ്മാനം ഏറ്റുവാങ്ങി.
Post a Comment