Sep 28, 2025

മിനി ഫയർഫോഴ്സ്’; പ്രാഥമിക ജീവൻരക്ഷാ ഉപകരണങ്ങളെല്ലാം ഇതിൽ സജ്ജം




അരീക്കോട് : അപകട സ്ഥലത്തേക്ക് ഓടിയെത്താൻ ബൈക്ക് ‘മിനി ഫയർഫോഴ്സ്’ വാഹനമാക്കി സന്നദ്ധ പ്രവർത്തകൻ. കിഴിശ്ശേരി സ്വദേശി ചിറ്റങ്ങാടൻ സുനിൽ ബാബുവാണ് സ്വന്തം ബൈക്ക് ജീവൻ രക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ച് ‘ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ’ ആക്കിയത്. ആക്സിഡന്റ് റെസ്ക്യൂ ടീമിനു നേതൃത്വം നൽകുന്ന സുനിൽ ബാബു മഞ്ചേരി ഫയർഫോഴ്സിന്റെ സിവിൽ ഡിഫൻസ് അംഗം കൂടിയാണ്.

അപകടസ്ഥലത്തേക്ക് ഓടിയെത്തുമ്പോൾ, രക്ഷാപ്രവർത്തനത്തിന് ആവശ്യമായ വസ്തുക്കൾ കൈവശം വേണമെന്നതിനാലാണ് ഇരുചക്ര വാഹനത്തിനു രൂപമാറ്റം വരുത്തിയത്. ഏതുതരം അപകടമാണെങ്കിലും പ്രാഥമിക രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങളെല്ലാം ഈ ബൈക്കിലുണ്ട്.
ബിപി മോണിറ്ററിങ്, ഓക്സിജൻ നൽകുന്നതിനുള്ള സംവിധാനം, ഓക്സി മീറ്റർ, ഗ്ലൂക്കോ മീറ്റർ, ബാൻഡേജ്, റിബ്സ്, പെയിൻ കില്ലർ, മിനി ഗ്രൈൻഡർ, വാഹനങ്ങളിലെ തീ അണയ്ക്കാനുള്ള സംവിധാനം, അണ്ടർ വാട്ടർ ക്യാമറ, സെർച് ലൈറ്റുകൾ തുടങ്ങി പലതും. ഇവയെല്ലാം ഘടിപ്പിക്കുന്നതിനായി വാഹനത്തിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
സിഗ്നൽ ലൈറ്റുകൾ, സൈറൺ, മൊബൈൽ ചാർജർ സംവിധാനം തുടങ്ങിയവ ഘടിപ്പിച്ചു. ബാറ്ററിയുടെ ശേഷി കൂട്ടി. വലിയ ടയറുകളും ഹാൻഡിൽ ബാറും ഒരുക്കി. സന്നദ്ധ പ്രവർത്തകരുമായി ബന്ധപ്പെടുത്തിയുള്ള വയർലെസ് സംവിധാനവുമുണ്ട്. 24 മണിക്കൂറും സേവനം ലഭ്യമാണെന്നു സുനിൽ ബാബു പറഞ്ഞു. ഫോൺ: 9495956916


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only