കോടഞ്ചേരി: കുടുംബശ്രീയിലെ പട്ടികജാതി പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട അയൽക്കൂട്ട അംഗങ്ങൾക്ക് സിഡി എസ് മുഖേനെ വായ്പ വിതരണം നടത്തി.41 ലക്ഷം രൂപയാണ് വിവിധ അയൽക്കൂട്ടങ്ങൾക്ക് കൈമാറിയത് .ഇവർക്ക് ഉപജീവനം നടത്തുന്നതിനും അതുവഴി സമ്പാദ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വായ്പ നൽകിയത്. സിഡിഎസ് ചെയർപേഴ്സൺ നിഷ റെജി അധ്യക്ഷ വഹിച്ച ചടങ്ങിൽ
വായ്പ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
ചടങ്ങിൽ പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ്,
ജില്ലാ മിഷൻ കോഡിനേറ്റർ കവിത പി.സി
ക്ഷേമകാര്യ ചെയർപേഴ്സൺ സൂസൻ വർഗീസ്
വാർഡ് മെമ്പർമാരായ ബിന്ദു ജോർജ്, ചിന്നാ അശോകൻ, വനജ വിജയൻ,റീന സാബു, ഏലിയാമ്മ കണ്ടത്തിൽ,
കോടഞ്ചേരി
സ സി ഡി എസ് വൈസ് ചെയർപേഴ്സൺ സ്വപ്ന ജെസ്റ്റിൻ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.
Post a Comment