Sep 24, 2025

കോടഞ്ചേരിയിൽ നിന്ന് തെയ്യപ്പാറ-മലപുറം ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക


കോടഞ്ചേരി :
മലപുറം-കോടഞ്ചേരി മലയോര ഹൈവേ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ കോടഞ്ചേരി പോലീസ് സ്റ്റേഷന്‍ മുതല്‍ തെയ്യപ്പാറ വരെ ഇന്ന് (സെപ്റ്റംബര്‍ 24) മുതല്‍ ഒക്ടോബര്‍ 06 വരെ ഗതാഗതം പൂര്‍ണമായി തടസ്സപ്പെടും. 


കോടഞ്ചേരി ഭാഗത്തുനിന്ന് തെയ്യപ്പാറ-മലപുറം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൈതപ്പൊയില്‍ മലപുറം വഴി തെയ്യപ്പാറക്കും തിരിച്ചും പോകണം. 

മലപുറത്തുനിന്ന് കോടഞ്ചേരിക്ക് പോകുന്ന വാഹനങ്ങള്‍ എന്‍എച്ച് വഴി കൈതപ്പൊയില്‍-കോടഞ്ചേരി റൂട്ട് തെരഞ്ഞെടുക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only