മുക്കം: അശാസ്ത്രീയമായ വാർഡ് വിഭജനത്തിനു പിന്നാലെ കാരശ്ശേരി പഞ്ചായത്തിൽ വോട്ടർ പട്ടികയിലും വ്യാപകമായ ക്രമക്കേടുകൾ. ഒരു വാർഡിൽ പുതുതായി അപേക്ഷ നൽകി, ഹിയറിംഗ് ഉൾപ്പടെ നടപടികളെല്ലാം പൂർത്തിയാക്കിയ 116 പേർ പുതിയ പട്ടികയിൽ വന്നില്ല. മറ്റൊരു വാർഡിലാകട്ടെ 230 ൽ അധികം വോട്ടർമാരെ ചട്ടവിരുദ്ധമായി തൊട്ടടുത്ത വാർഡിലേക്ക് മാറ്റുകയും ചെയ്‌തു. വ്യാപകമായ അട്ടിമറിക്കു പിന്നിൽ സി.പി.എം ആണെന്ന് യു.ഡി.എഫ് ആരോപിച്ചു. കാ രശ്ശേരി പഞ്ചായത്തിലെ 13-ാം വാർഡ് നെല്ലിക്കാപ്പറമ്പിലാണ് ഒരു വാർഡിൽ നിന്ന് മാത്രം 116 പേർ ഒറ്റയടിക്ക് പുറത്തായത്. നേരത്തേ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ഇല്ലാത്തതിനെ തുടർന്ന് പുതുതായി പേര് ചേർക്കുന്ന തിന് അപേക്ഷ നൽകിയവരാണിവർ.
ഹിയറിംഗ് ഉൾപ്പടെ നടപടിക ളെല്ലാം പൂർത്തിയാക്കുകയും ചെയ്തു പക്ഷേ സെപ്തംബർ രണ്ടിന് പ്രസിദ്ധീകരിച്ച പട്ടിക യിലും ഇവർക്ക് വോട്ടില്ല. അന്നു തുടങ്ങിയ ഗ്രാമ പഞ്ചായത്ത് ഓഫീസിലും കലക്ട്രേറ്റിലും മറ്റും പരാതിയുമായുള്ള കയറിയിറങ്ങൽ തുടരുകയാണെന്നും ഇവർ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് അസ്തി റജിസ്ട്രറിലെ വാർഡ് അതിരുകൾ ലംഘിച്ച് ആനയാംകുന്ന് വെസ്റ്റ്, ഇരുപതാം വാർഡിൽനിന്ന് ഇരുനൂറ്റിമുപ്പത്തിരണ്ട് വോട്ടർമാരെ മുരിങ്ങംപുറായ് പത്തൊൻപതാം വാർഡിലേയ്ക്ക് മാറ്റിയതാണ് മറ്റൊരു പരാതി. ഇരുപതാം വാർഡിലേക്ക് അപേക്ഷ നൽകി, ഹിയറിംഗ് പൂർത്തിയാക്കിയവരാണിവർ.
ഒരു ബൂത്തിൽ ആയിരത്തി ഇരുനൂറ് വോട്ടർ മാറിൽ കൂടുതൽ പാടില്ല എന്ന മാനദണ്ഡമെല്ലാം മറി കടന്നുള്ള ചട്ടലംഘനവും കൂടിയാണ് ഇവിടെ നടന്നിരിക്കുന്നത്. ഒരു ബൂത്തുള്ള വാർഡിലേക്കാണ് രണ്ട് ബുത്തുള്ള വാർഡിൽനിന്ന് ഇരുനൂറ്റി മുപ്പതുപേരെ മാറ്റിയത്. അതോടെ മുരിങ്ങംപുറായി ബുത്തിലെ വോട്ടർമാരുടെ എണ്ണം 1500 ൽ കൂടുതലായതായും പരാതിക്കാർ ചൂണ്ടിക്കാട്ടി.
കാരശ്ശേരി പഞ്ചായത്തിലെ വാർഡ് വിഭജനത്തിലും വോട്ടർ പട്ടികയിലും സംഭവിച്ച വ്യാപകമായ ക്രമക്കേടുകൾക്ക് കാരണം ബന്ധപ്പെട്ട ഉദയോഗസ്ഥർ സി.പി.എം ന്റെ ചട്ടുകങ്ങളായി മാറിയതാണെന്ന് യു.ഡി.എഫ് ആരോപിച്ചു. തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്കും ഇലക്ടറൽ റജിസ്ട്രാർ ഓഫീസർക്കും പരാതി നൽകിയതായും ഇവർ പറഞ്ഞു.
Post a Comment