കോടഞ്ചേരി : കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എം.വി സുജിത്തിനെ അതിക്രൂരമായി മർദ്ദിച്ച പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടുക കേരളത്തിലെ പോലീസ് ജനങ്ങളെ നരനായാട്ട് നടത്തി ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പിന്റെ ചുമതല ഒഴിയുക, കേരളത്തിലെ ക്രമസമാധാന നില തകർച്ച അവസാനിപ്പിക്കുക പോലീസ് ക്രിമിനൽ രാഷ്ട്രീയബന്ധം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോടഞ്ചേരി, പുതുപ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടഞ്ചേരി പോലീസ് സ്റ്റേഷനു മുന്നിൽ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
ജനകീയ പ്രതിഷേധ സദസ്സ് ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ട് ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് ജോബി ഇലന്തൂർ, പുതുപ്പാടി മണ്ഡലം പ്രസിഡണ്ട് രാജേഷ് ജോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, കെ എം പൗലോസ്, സണ്ണി കാപ്പാട്ട് മല,വിഡി ജോസഫ്, ബിജു താന്നിക്കക്കുഴി, സഹീർ എരഞ്ഞോണ, ഷിജു ഐസക്ക്, അന്ന കുട്ടി ദേവസ്യ,ബിജു ഓത്തിക്കൽ, ഫ്രാൻസിസ് ചാലിൽ, ടോമി ഇല്ലിമൂട്ടിൽ, റെജി തമ്പി, ആന്റണി നിർവേലി,ലിസി ചാക്കോ ചിന്ന അശോകൻ, ദേവസ്യ ചെള്ളാ മഠം,ബേബി കളപ്പുര, കുമാരൻ ചെറുകര,രതീഷ് പ്ലാപ്പറ്റ എന്നിവർ പ്രസംഗിച്ചു.
Post a Comment