Sep 15, 2025

കൊയിലാണ്ടി - താമരശ്ശേരി -എടവണ്ണ സംസ്ഥാന പാതയിൽ കണ്ണിൽ പൊടിയിടാൻ കുഴിയിക്കൽ.


താമരശ്ശേരി: 228 കോടി രൂപ ചിലവഴിച്ച് നവീകരിച്ച കൊയിലാണ്ടി -താമരശ്ശേരി -എടവണ്ണ സംസ്ഥാന പാതയിൽ കണ്ണിൽ പൊടിയിടാൻ കരാർ കമ്പനി കുഴിയടക്കൽ ആരംഭിച്ചു.

റോഡിൽ മുക്കം മുതൽ കൊയിലാണ്ടി വരെയുള്ള  ഭാഗത്ത് ഭാരം കയറ്റിയ വാഹനങ്ങളുടെ ടയർ പതിയുന്ന ഭാഗം താഴ്ന്ന് പോയതിനെ തുടർന്ന് റോഡിൽ കുഴികളും വരമ്പുകളും രൂപപ്പെടുകയും, വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാകുകയും ചെയ്തിരുന്നു.സംഭങ്ങൾ മാധ്യമങ്ങൾ വാർത്ത നൽകി പുറത്തെത്തിച്ചതിനെ തുടർന്നാണ് പൂർണമായും തകർന്ന താമരശ്ശേരി ചുങ്കം ജംഗ്ഷനോട് ചേർന്ന ഭാഗത്തും, മുടൂർ വളവിലുമടക്കം ചിലയിടങ്ങളിൽ മാത്രം കുഴിയടച്ച് കണ്ണിൽ പൊടിയിടുന്നത്.

രണ്ടര വർഷം മുമ്പ് ശ്രീ ധന്യ കൺസ്ട്രക്ഷൻ എന്ന കമ്പനിയാണ് റോഡു നവീകരണത്തിൻ്റെ കാരാർ ഏറ്റെടുത്തത്, ഒരു വർഷം മുമ്പാണ് പണി പൂർത്തീകരിച്ചത്.


എന്നാൽ പണി പൂർത്തീകരിച്ചതുമുതൽ തന്നെ തകർച്ചയും ആരംഭിച്ചിരുന്നു.

റോഡു നവീകരണത്തിന് മുമ്പ് ഈ റോഡ് ഇത്തരത്തിൽ റോഡ് താഴ്ന്നു പോയിരുന്നില്ല.


എന്നാൽ അമിതഭാരം കയറ്റിയ വാഹനങ്ങളുടെ എണ്ണക്കൂടുതലാണ് റോഡ് താഴ്ന്നുപോകാൻ കാരണം എന്നാണ് മേൽനോട്ട ചുമതലയുള്ള KSTP ഒദ്യോഗസ്ഥർ പറയുന്നത്.
എന്നാൽ ഉദാഹരണങ്ങൾ നിരത്തി ചില കാര്യങ്ങൾ വ്യക്തമാക്കാം, മുക്കം ഭാഗത്തു നിന്നും ഭാരം കയറ്റി 100 ടിപ്പർ ലോറികൾ താമരശ്ശേരി ഭാഗത്തേക്ക് എത്തുമ്പോൾ ഇതിൽ 80 % വും താമരശ്ശേരി ചുങ്കത്ത് നിന്നും വയനാട് ഭാഗത്തേക്കാണ് പോകുന്നത്, എന്നാൽ വയനാട് റോഡ് എവിടെയും താഴ്ന്നു പോയിട്ടില്ല. ബാക്കി
20 % ലോറികൾ മാത്രമാണ് കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്നത് എന്നാൽ കൊയിലാണ്ടി റോഡ് താഴ്ന്നു പോയിട്ടുണ്ട്.

നിലവിൽ കൂടത്തായി പാലം അപകടാവസ്ഥയിലായതു കാരണം എല്ലാ ചരക്കു വാഹനങ്ങളും ഓമശ്ശേരി-മാനിപുരം - താമരശ്ശേരി വഴിയാണ് പോകുന്നത് തികച്ചും ഗ്രാമീണ PWD റോഡാണ് ഇത്, എന്നാൽ ഇത്രയധികം ചരക്കു വാഹനങ്ങൾ സഞ്ചരിച്ചിട്ടും ഈ റോഡിന് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല.

ഈ വസ്തുതകളെല്ലാം മുന്നിൽ ഉണ്ടായിട്ടും നിർമ്മാണത്തിലെ അപാകതയല്ല ഭാരം കയറ്റിയ വാഹനങ്ങളുടെ എണ്ണകൂടുതലാണ് തകർച്ചക്ക് കാരണം എന്ന ബാലിശമായ കരാറുകാരുടെ വാദം ഏറ്റുപിടിക്കുകയാണ് KSTP ( കേരള ട്രാൻസ്പോർട്ട് പ്രോജക്ട് ) ഉദ്യോഗസ്ഥർ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only