അരീക്കോട് :
2024-25 വർഷത്തെ കായികമേള മൂർക്കനാട്
ഗവൺമെന്റ് UP സ്കൂളിൽ വിപുലമായി നടത്തി.
സന്തോഷ് ട്രോഫി,കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീം അംഗമായിരുന്ന കെ.റുമൈസ് കായികമേള ഉദ്ഘാടനം ചെയ്തു,
ഹെഡ്മാസ്റ്റർ വി.ഷഹീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.മുഖ്യാതിഥിയും രക്ഷാ കർതൃ സമിതി അംഗങ്ങളും അധ്യാപകരും സല്യൂട്ട് സ്വീകരിച്ചു.
നാല് ഹൗസുകളായി തിരിച്ച് നടത്തിയ ആവേശകരമായ മത്സരത്തിൽ ബ്ലു ഹൗസ് വിജയികളായി.
റെഡ്, യെലോ ഗ്രൂപ്പുകൾ രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി.
ഗ്രൂപ്പിനെ പ്രതിനിധീകരിക്കുന്ന കളർ വസ്ത്രങ്ങൾ ധരിച്ച് നടത്തിയ ആകർഷകമായ
മാർച്ച് പാസ്റ്റിന് കെ.മുഹമ്മദ് മിൻ യാസ് , കെ. നാതി ഖ് , എം. ഹംദാൻ ബക്കർ, കെ.സി. മുഹമ്മദ് നാബിഹ് തുടങ്ങിയവർ നേതൃത്വം നൽകി.
സ്കൂൾ ലീഡർ കെ. മുഹമ്മദ് റയ്യാൻ മാർച്ച് പാസ്റ്റ് നയിച്ചു.
കെ. മുഹമ്മദ് നുമൈർ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
MTA പ്രസിഡന്റ് വി.സൗദത്ത്.PTA വൈസ് പ്രസിഡന്റ് പി ഖലീൽ, കെ.ഷിനോജ് മാസ്റ്റർ, കെ.ബിനീഷ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.
മാർച്ച് പാസ്റ്റ്, മാസ്ഡ്രിൽ, വിക്ടറി സ്റ്റാൻഡ് സെറിമണി എന്നിവ മേളക്ക് കൊഴുപ്പേകി.
SMC ചെയർമാൻ ജാഫർ മാഠത്തിങ്ങൽ, അധ്യാപക രക്ഷാകർതൃ സമിതി അംഗളായ
മണികണ്ഠൻ ,ശിഹാബ്, റിഷാദ് , രാജൻ, കബീർ, സാജിത, സലീന, ഫൗസിയ, ജുമൈലത്ത് , അധ്യാപകരായ എം. മുഹമ്മദ് ഷിഹാബ്, കെ.ഷാഫി , എൻ.കെ. നാരായണൻ , എം ഷറിന , കെ. സോന , കെ. ദിവ്യ , കെ.രമ്യ, കെ.പി. റൈഹാനത്ത് ,വി.രജിത, കെ. ആർ ,അഞ്ജു തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment