Oct 13, 2025

ആശ്വിനം'25 കാർഷിക മേള ഓമശ്ശേരിയിൽ


ഒക്ടോബർ 15, 16, 17 തിയ്യതികളിൽ (ബുധൻ , വ്യാഴം, വെള്ളി) കോഴിക്കോട് ജില്ലാ പഞ്ചായത്തും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും കൂടരഞ്ഞി, ഓമശ്ശേരി, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി എന്നീ ഗ്രാമപഞ്ചായത്തുകളും സംയുക്തമായി നടത്തുന്ന ജില്ലാ തല കാർഷികമേളയും കൊടുവള്ളി ബ്ലോക്ക്‌ ബിപികെപി കിസ്സാൻ മേളയും ഓമശ്ശേരി റോയാഡ് ഫാം ഹൗസിൽ വെച്ച് നടത്തപ്പെടുകയാണ്. കോഴിക്കോട് ആഗ്രോ ഫാം ടൂറിസം സൊസൈറ്റിയും (കാഫ്റ്റ്), കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ആണ് പരിപാടിക്ക് നേതൃത്വം കൊടുക്കുന്നത്.

മേളയുടെ ഭാഗമായി ഒക്ടോബർ 16 ലോക ഭഷ്യ ദിനത്തിൽ കോഴിക്കോട് ജില്ലയിലെ കർഷക പുരസ്‌കാര ജേതാക്കളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുന്നതാണ്.

കാർഷിക മേളയിൽ  കാർഷിക പ്രദർശനം, നാടൻ വിഭവങ്ങളുടെ പ്രദർശനവും വിൽപ്പനയും എന്നിവയോടൊപ്പം ജൈവ കാർഷിക മുറകൾ, കേര കൃഷി വെല്ലുവിളികളും പരിഹാരമാർഗങ്ങളും എന്നീ വിഷയങ്ങളിൽ സെമിനാറുകൾ,   കർഷകരും കാർഷിക ശാസ്ത്രജ്ഞരും തമ്മിലുള്ള മുഖാമുഖം,  കൃഷിയിലെ നൂതന പ്രജനന മാർഗങ്ങളായ 
ബഡിങ്, ഗ്രാഫറ്റിംഗ്, ലയെറിങ് എന്നിവയുടെ പ്രായോഗിക പരിശീലനങ്ങൾ, കാർഷിക പ്രശ്നോത്തരികൾ എന്നിവയും വിവിധ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ കൊച്ചികോയ ഉൾപ്പെടെയുള്ള നാടൻ വിഭവങ്ങളുൾപ്പെടുന്ന ഭക്ഷ്യമേള , ചൂണ്ടയിടൽ മത്സരം സ്കൂൾ കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ പച്ചക്കറിയിലും പഴവർഗങ്ങളിലും കലാ വിരുതുകൾ മാറ്റുരക്കുന്ന  മത്സരങ്ങൾ തുടങ്ങിയവയും, പോഷക സമൃദ്ധി മിഷൻ സ്റ്റാളുകൾ, നാടൻ പാട്ടുകൾ, മൺപാത്ര നിർമാണം എന്നിവയും ഉണ്ടായിരിക്കും. 

കോഴിക്കോട് ജില്ലയിലെ മികച്ച കൃഷി ഫാമുകളെ പറ്റി കൂടുതൽ അറിയുവാനുള്ള  അവസരവും ഒരുക്കുന്നുണ്ട്.

മിനി അമ്യൂസ്മെൻ്റ് പാർക്ക് അടക്കമുള്ള വിനോദോപാധികളും സജ്ജീകരിക്കുന്നുണ്ട്. റൊയാഡ് ഫാം ഹൗസിലെ ഡൊമസ്റ്റിക് ആനിമൽ സൂ സന്ദർശിക്കാനും അവസരമുണ്ടായിരിക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only