മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ഓഫീസിന് നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുടുംബാരോഗ്യകേന്ദ്രത്തിൽ ഓഫീസ് സൗകര്യം മെച്ചപ്പെടുത്തുന്നതിനായി പുതിയ കെട്ടിടം നിർമ്മിച്ചത്.
ഓഫീസ് കെട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിതാ രാജൻ ഉദ്ഘാടനം ചെയ്തു
വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര അധ്യക്ഷത വഹിച്ചു, സ്ഥിരം സമിതി അധ്യക്ഷൻ മാരായ സത്യൻ മുണ്ടയിൽ, ശാന്താദേവി മൂത്തേടത്ത്, ജിജിത സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആമിന എടത്തിൽ, കെ ശിവദാസൻ, കെ പി ഷാജി, കെ കൃഷ്ണദാസ്, റുക്കിയ റഹീം, കെ കെ നൗഷാദ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം ടി സൈദ് ഫസൽ, സമാൻ ചാലൂളി, അൽബിക്കുട്ടി പറമ്പാടൻ, അസൈൻ ഊരാളി, മെഡിക്കൽ ഓഫീസർ കെ എം മനോജ്, ജില്ലാ പോഗ്രാം മാനേജർ സി കെ ഷാജി, എന്നിവർ സംസാരിച്ചു
Post a Comment