Oct 18, 2025

ആശ്വിനം'25 കാർഷിക മേള സമാപിച്ചു


മൂന്ന് ദിവസങ്ങളായി ഓമശ്ശേരി റൊയാഡ് ഫാം ഹൗസിൽ നടന്നു വന്ന ആശ്വിനം'25 കാർഷിക മേളയുടെ സമാപന സമ്മേളനം ഓമശ്ശേരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗംഗാധരൻ്റെ അദ്ധ്യക്ഷതയിൽ പ്രസിഡൻ്റ് കെ. കരുണാകരൻ ഉത്ഘാടനം ചെയ്തു. കൃഷി ഓഫീസർമാരായ രമ്യ രാജൻ, മുഹമ്മദ് ഫാസിൽ, അഷറഫ് കക്കാട്, രാജേഷ് സിറിയക് എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ഫാം ടൂറിസം പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ ക്കുറിച്ച് ഫാം ടൂറിസം പദ്ധതി കോ ഓർഡിനേറ്റർ അജു എമ്മാനുവൽ വിശദീകരിച്ചു. 


മേളയുടെ മൂന്നാം ദിവസം സംഘടിപ്പിച്ച കർഷക വിദ്യാർത്ഥി സംവാദത്തിന് കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ നേതൃത്വം നൽകി. നെൽകൃഷിയിലെ ടൂറിസം സാധ്യതകൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സുനിൽ കുമാർ വയനാട് ക്ലാസ് എടുക്കുകയും കർഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only