കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വയോജനങ്ങളെ ആദരിക്കലും ഭാവന സംഘത്തിന്റെ 25ാം വാർഷികവും മേഖലാ ഡയറക്ടർ ഫാ. തോമസ് മണ്ണിത്തോട്ടം ഉദ്ഘാടനം ചെയ്തു. ഭാവന സംഘം പ്രസിഡണ്ട് ജോസഫ് ചക്കുമുട്ടിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോസ് വള്ളിയാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു.
യൂണിറ്റ് ഡയറക്ടർ ഫാ.സിജോ പന്തപ്പിള്ളി ൽ മുഖ്യപ്രഭാഷണം നടത്തി . എഎസ്ഐ ജിനേഷ് കുര്യൻ, വാർഡ് മെമ്പർ ജോസ് പെരുമ്പള്ളി, കോഡിനേറ്റർ എം.എം ഐസ്ക് യൂണിറ്റ് പ്രസിഡണ്ട് പി.സി ചാക്കോ,യൂണിറ്റ് സെക്രട്ടറി റോഷ്നി ജോളി, നൈസി ജിനേഷ്,എന്നിവർ ആശംസകൾ അർപ്പിച്ചു പ്രസ്തുത ചടങ്ങിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായി പ്രമോഷൻ ലഭിച്ച ജിനേഷ് കുര്യനെ ആദരിച്ചു 40 വയോജനങ്ങളെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു .സെബാസ്റ്റ്യൻ മുളഞ്ഞിതറപ്പേൽ സ്വാഗതവും യു.ഡി.ഓ. ഗ്രേസി കുട്ടി വർഗീസ് നന്ദിയും അർപ്പിച്ചു. ജൂബിലി സംഗമത്തോട നുബന്ധിച്ച് ഭാവന സംഘം ചെമ്പ്കടവിൽ ഒരു വെയിറ്റിംഗ്ഷെഡ് നിർമിക്കുകയും അതിന്റെ ഉദ്ഘാടന കർമ്മം മേഖല ഡയറക്ടർ നിർവഹിക്കുകയും ചെയ്തു.
Post a Comment